വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവി ഡോണൾഡ് ട്രംപ് അംഗീകരിക്കാത്തിനെതിരെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡൻ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റിന്റെ പാരന്പര്യത്തിനു ചേർന്ന നടപടിയല്ല ട്രംപ് സ്വീകരിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
ട്രംപ് അംഗീകരിച്ചില്ലെങ്കിലും അമേരിക്കൻ ജനതയ്ക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നു പറഞ്ഞ ബൈഡൻ ജനുവരി 20ന് ഇതിനൊരവസാനമുണ്ടാകുമെന്നും വ്യക്തമാക്കി.
ട്രംപിന് വോട്ട് ചെയ്തവരുടെ നിരാശ മനസിലാക്കുന്നു. എന്നാൽ, അതിൽ ഏറിയ പങ്ക് ആളുകളും രാജ്യം ഒരുമയോടെ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് ബൈഡൻ പറഞ്ഞു.
ട്രംപിന്റെ നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നു പറഞ്ഞ ബൈഡൻ റിപ്പബ്ലിക്കൻ അനുഭാവികളും തന്റെ വിജയം അംഗീകരിക്കുമെന്ന് ആവർത്തിച്ചു.