പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടെ ഒരാൾ തലയ്ക്കു കല്ലുകൊണ്ടുള്ള ഇടിയേറ്റ് മരിച്ചു. തമിഴ്നാട് തഞ്ചാവൂർ കുമ്പകോണം സ്വദേശി മണി (40) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രാജ(32), ഭരത് (30) എന്നിവരെ പെരുമ്പാവൂർ സിഐ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം
. പെരുമ്പാവൂർ മൗണ്ട് സീനായി ആശുപത്രിക്ക് സമീപം കൊക്കോടൻ കരീമിന്റെ വീട്ടിൽ മൂന്ന് പേരും ഒരുമിച്ചാണ് വാടകക്ക് താമസിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരം ഒരുമിച്ച് മദ്യം കഴിച്ചതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്. മണിയുടെ തലയ്ക്കും മുഖത്തിനും കല്ലിന് ഇടിച്ചതാണ് മരിക്കാൻ കാരണം.
ഇവർ മൂന്നു പേരും പെരുമ്പാവൂരിൽ കൂലി പണി ചെയ്ത് വരികയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.