പേരൂര്‍ക്കട: ഹോം നഴ്സായി എത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസിൽ രണ്ടുപേർ അറസ്റ്റില്‍.
കഴിഞ്ഞ എട്ടിന് മണ്ണന്തല ആരാധന നഗറില്‍ സി.പി. ജോണിന്റെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസിൽ നെടുമം അരയന്‍തുരുത്ത് മഞ്ച തടത്തരികത്ത് വീട്ടില്‍ ഷെര്‍ളി (37), ഇവരുടെ സുഹൃത്ത് ഫെയ്സ്ബുക്ക് സുഹൃത്ത് കാരോട് ചെങ്കവിള ഐരയില്‍ മേലേക്കോണം മണപ്പഴഞ്ഞി വീട്ടില്‍ സക്കീര്‍ ഹുസൈന് (28) എന്നിവരാണ് അറസ്റ്റിലായത്.
14,000 രൂപയും ഏഴു പവന് സ്വര്‍ണാഭരണങ്ങളുമാണ് ഇവര്‍ കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു.മോഷണത്തിനുശേഷം ഫെയ്സ്ബുക്ക് സുഹൃത്തായ സക്കീര്‍ ഹുസൈനെ വിളിച്ചുവരുത്തി ഒരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ ഒരു ആഡംബര ഹോട്ടലില്‍ കഴിഞ്ഞുവരുന്നതിനിടെ ഇവർ പിടിയിലാകുകയായിരുന്നു.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും രക്ഷപ്പെടാന്‍ ഉപയോഗിച്ച് വാഹനവും പോലീസ് കണ്ടെത്തി. മണ്ണന്തല സിഐ ജി.പി. സജുകുമാര്‍, എസ്ഐ ഒ.വി. ഗോപിചന്ദ്രന്, എഎസ്ഐ മനോജ്, സിപിഒമാരായ കവിത, രതീഷ്, സിബി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.