ഓണ്‍ലൈനു മീതെ വല വിരിച്ച് കേന്ദ്രം! നെ​റ്റ്ഫ്ളി​ക്സി​നും ആ​മ​സോ​ണ്‍ പ്രൈ​മി​നും നി​യ​ന്ത്ര​ണം വ​രും; ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ളും പ​രി​ധി​യി​ൽ

സെ​ബി മാ​ത്യു

ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ൾ​ക്കും ഒ​ടി​ടി ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കും (ഓ​വ​ർ ദ ​ടോ​പ്) മീ​തേ വ​ല വി​രി​ച്ച് മോ​ദി സ​ർ​ക്കാ​ർ. ഓ​ണ്‍ലൈ​ൻ വ​ഴി പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന സി​നി​മ, സീ​രീ​സു​ക​ളെ​യും വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ളെ​യും കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ന് കീ​ഴി​ലാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്‌ട്ര​പ​തി ഒ​പ്പു വ​ച്ച വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി.

ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ​ക്കു മീ​തെ​യും നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​കും.

ഓ​ണ്‍ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ സി​നി​മ​ക​ൾ, ഓ​ഡി​യോ വി​ഷ്വ​ൽ പ​രി​പാ​ടി​ക​ൾ, വാ​ർ​ത്ത​ക​ൾ, വാ​ർ​ത്താ​ധി​ഷ്ഠി​ത പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി.

ഇ​തോ​ടെ നെ​റ്റ്ഫ്ളി​ക്സ്, ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ, ഡി​സ്നി, ഹോ​ട്സ്റ്റാ​ർ തു​ട​ങ്ങി​യ പ്ര​ക്ഷേ​പണ വേ​ദി​കളും ഓ​ണ്‍ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ൾ​ക്കും സ​ർ​ക്കാ​ർ സെ​ൻ​സ​റിം​ഗി​ന് വി​ധേ​യ​മാ​കും.

പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്ന​തോ​ടെ നെ​റ്റ്ഫ്ളി​ക്സും ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ​യും ഇ​ന്ത്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​വി​ടു​ത്തെ നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​ക്കു​ള്ളി​ൽ ഒ​തു​ങ്ങിനി​ന്ന് പ്ര​ക്ഷേ​പ​ണം ചെ​യ്യേ​ണ്ടി വ​രും.

വി​ദേ​ശ ഓ​ണ്‍ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് പു​റ​മേ എം​എ​ക്സ് പ്ല​യ​ർ, വൂ​ട്ട്, ആ​ൾ​ട്ട്ബാ​ലാ​ജി, സീ​ഫൈ​വ്, സ​ണ്‍ എ​ൻ​എ​ക്സ്ടി, ഇ​റോ​സ് ഇ​ന്നി​വ​യ്ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്.

പു​തി​യ വി​ജ്ഞാ​പ​ന​ത്തി​ൽ ഓ​ണ്‍ലൈ​ൻ മീ​ഡി​യ, ന്യൂ​സ് പോ​ർ​ട്ട​ലു​ക​ൾ, വി​നോ​ദ പോ​ർ​ട്ട​ലു​ക​ൾ, ഇ​ൻ​ഫോ​ടെ​യ്മെ​ന്‍റ്, വാ​ർ​ത്ത, മീ​ഡി​യ അ​ഗ്ര​ഗേ​റ്റ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഡി​ജി​റ്റ​ൽ പ്ര​ക്ഷേ​പ​ണം അ​ട​ക്ക​മു​ള്ള​വ​യ്ക്കു ന​യ​രൂ​പീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നു പ​റ​യു​ന്നു.

അ​ച്ച​ടി, ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സ​മാ​ന രീ​തി​യി​ൽ ഓ​ണ്‍ലൈ​ൻ വി​വ​ര പ്ര​ചാ​ര​ണ മേ​ഖ​ല​യെ നി​ർ​വ​ചി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​നി മു​ത​ൽ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്ട്രാ​ർ ഓ​ഫ് ന്യൂ​സ്പേ​പ്പേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​യി​ൽ (ആ​ർ​എ​ൻ​ഐ) ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. ഇ​തി​നാ​യി 1867ലെ ​പ്ര​സ് ആ​ന്‍ഡ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫ് ബു​ക്സ് ആ​ക്ടി​ന് പ​ക​രം പു​തി​യ നി​യ​മം കൊ​ണ്ടു വ​രും.

അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് പ്ര​സ് കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ​യും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ന് ന്യൂ​സ് ബ്രോ​ഡ്കാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നും ഉ​ണ്ടെ​ങ്കി​ലും ഓ​ണ്‍ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​മി​ത ലൈം​ഗി​ക ഉ​ള്ള​ട​ക്ക​ങ്ങ​ളും പ​രി​ധി വി​ട്ട അ​ക്ര​മം രം​ഗ​ങ്ങ​ളും ഓ​ണ്‍ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ അനിയന്ത്രിതമായി വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു എ​ന്നാ​ണ് വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്.

ഓ​ണ്‍ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ളു​ടെ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ൽ വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​യു​ടെ ഉ​ള്ള​ട​ക്ക​ത്തി​ൽ ഇ​ട​പെ​ടാ​നോ നി​യ​ന്ത്രി​ക്കാ​നോ ഉ​ള്ള അ​ധി​കാ​ര​മി​ല്ലാ​യി​രു​ന്നു.

ഓ​ണ്‍ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ വീ​ഡി​യോ പ്ര​ക്ഷേ​പ​ണ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ത്തി​ന് സം​വി​ധാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ ഒ​ടി​ടി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മി​തി അ​നി​വാ​ര്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഓ​ണ്‍ലൈ​ൻ പോ​ർ​ട്ട​ലു​ക​ളു​ടെ നി​യ​ന്ത്ര​ണം ഉ​ൾപ്പെടെ വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​കാ​രം വ്യാ​പി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മേ​യ് 30ന് ​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment