ബിഹാറിൽ നിതീഷ്കുമാർ മുഖ്യമന്ത്രിയാകും! സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് ബി​​​​ജെ​​​​പി​​​​യും ജെ​​​​ഡി-​​​​യു​​​​വും ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി

പാ​​​റ്റ്ന: 125 സീ​​​​​റ്റോ​​​​​ടെ എ​​​​​ൻ​​​​​ഡി​​​​​എ അ​​​​​ധി​​​​​കാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​യ ബി​​​​​ഹാ​​​​​റി​​​​​ൽ നി​​​തീ​​​ഷ്കു​​​മാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കും. നി​​​തീ​​​ഷി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ല്കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം ബി​​​ജെ​​​പി പാ​​​ലി​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് ബി​​​​ജെ​​​​പി​​​​യും ജെ​​​​ഡി-​​​​യു​​​​വും ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി.

ജെ​​​ഡി-​​​യു​​​വി​​​നേ​​​ക്കാ​​​ൾ മു​​​പ്പ​​​തി​​​ലേ​​​റെ സീ​​​റ്റു​​​ക​​​ൾ അ​​​ധി​​​ക​​​മു​​​ള്ള ബി​​​ജെ​​​പി മു​​​ന്തി​​​യ വ​​​കു​​​പ്പു​​​ക​​​ളും കൂ​​​ടു​​​ത​​​ൽ മ​​​ന്ത്രി​​​സ്ഥാ​​​ന​​​വും കൈ​​​ക്ക​​​ലാ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

എ​​​ൻ​​​ഡി​​​എ​​​യ്ക്കു ഭൂ​​​രി​​​പ​​​ക്ഷം ന​​​ല്കി​​​യ ബി​​​ഹാ​​​റി ജ​​​ന​​​ത​​​യെ സ​​​ല്യൂ​​​ട്ട് ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​ന്ന​​​ലെ നി​​​തീ​​​ഷ്കു​​​മാ​​​ർ ട്വീ​​​റ്റ് ചെ​​​യ്തു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യ​​​ശേ​​​ഷം നി​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്.

പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ മ​​​​​ഹാ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​ന് 110 സീ​​​​​റ്റാ​​​​​ണു​​​​​ള്ള​​​​​ത്. മ​​​​​റ്റു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ എ​​​​​ട്ടു സീ​​​​​റ്റു നേ​​​​​ടി. ഇ​​​​​ഞ്ചോ​​​​​ട‌ി​​​​​ഞ്ചു പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് എ​​​​​ൻ​​​​​ഡി​​​​​എ അ​​​​​ധി​​​​​കാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​​​യ​​​​​ത്.

75 സീ​​​​​റ്റു​​​​​ള്ള ആ​​​​​ർ​​​​​ജെ​​​​​ഡി ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​ക്ഷി​​​​​യാ​​​​​യി. 74 സീ​​​​​റ്റോ​​​​​ടെ ബി​​​​​ജെ​​​​​പി തൊ​​​​​ട്ട​​​​​ടു​​​​​ത്തെ​​​​​ത്തി.​ ജെ​​​ഡി-​​​യു 43 സീ​​​റ്റും കോ​​​ൺ​​​ഗ്ര​​​സ് 19 സീ​​​റ്റും നേ​​​ടി​​​യ​​​പ്പോ​​​ൾ ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ 16 സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ചു.

വോ​​​ട്ടെ​​​ണ്ണ​​​ലി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടാ​​​യെ​​​ന്ന് ഇ​​​ട​​​തു പാ​​​ർ​​​ട്ടി​​​ക​​​ൾ ഇ​​​ന്ന​​​ലെ പ​​​രാ​​​തി​​​യു​​​ന്ന​​​യി​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്ന് ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ചു​​​വെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ​​​റ​​​ഞ്ഞു.

ഡ​​​ൽ​​​ഹി​​​യി​​​ൽ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ന​​​ട​​​ന്ന വി​​​ജ​​​യാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നി​​തീ​​ഷ്കു​​മാ​​റി​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞ ദീ​​പാ​​വ​​ലി​​ക്കു​​ശേ​​ഷം ന​​ട​​ക്കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ബി​​ഹാ​​റി​​ൽ നി​​തീ​​ഷ്കു​​മാ​​ർ 14 വ​​ർ​​ഷം മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്നു. 2000ലാ​​ണ് അ​​ദ്ദേ​​ഹം ആ​​ദ്യ​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​ത്.

Related posts

Leave a Comment