കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയന്‍ ! മുഖ്യമന്ത്രിയുടെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തുവെന്നും നടന്‍ ദേവന്‍…

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായേക്കുമെന്ന് നടന്‍ ദേവന്‍.

സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നടപടി മലയാളികളുടെ ആത്മാഭിമാനം തകര്‍ത്തുവെന്നും ദേവന്‍ പറഞ്ഞു.

പുതിയതായി രൂപവത്കരിക്കുന്ന നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ദേവന്‍ ഇടതുമുന്നണി സര്‍ക്കാറിനെ വിമര്‍ശിച്ചത്.

ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദേവന്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്.

പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും.

പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ന്നിരിക്കുന്നു. ശബരിമല വിഷയത്തോടെ ജനങ്ങള്‍ക്ക് അത് മനസ്സിലായി.

ഇവിടുത്തെ നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെന്നും, സമാന ചിന്താഗതിയുള്ളവര്‍ക്ക് പിന്തുണ നല്‍കുമെന്നും ദേവന്‍ വ്യക്തമാക്കി. പാര്‍ട്ടികള്‍ക്ക് അല്ല.

ബിജെപി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ തന്റെ വ്യക്തിത്വം ആര്‍ക്കും അടിയറവെയ്ക്കാന്‍ തയാറല്ലാത്തതിനാല്‍ ബിജെപിയില്‍ ചേരില്ലെന്നും ദേവന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ താര സംഘടനയായ അമ്മ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് ദേവന്‍ പറഞ്ഞു. അമ്മ ആയാലും രാഷ്ട്രീയമായാല്‍ തിരുത്തലുകള്‍ സംഭവിച്ചെങ്കില്‍ മാത്രമേ മുന്നോട്ട് പോകൂ എന്ന് അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment