ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശ്രുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളെ വാർഡിൽ നിന്നും വിവിധ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ലിഫ്റ്റ് ശുചീകരിക്കുന്നില്ലെന്ന് ആക്ഷേപം.
പ്രധാന ശസ്ത്രക്രിയ തിയറ്ററിലേക്കുള്ള രണ്ടു ലിഫ്റ്റുകൾ അടക്കം ഭൂരിപക്ഷം ലിഫ്റ്റുകളും തകരാറിലാണ്. ശേഷിക്കുന്ന മെഡിസിൻ വാർഡിൽ പ്രവർത്തിക്കുന്ന ലിഫ്റ്റ് വഴിയാണ് പേ വാർഡിൽ കഴിയുന്ന കോവിഡ് സ്ഥിരീകരിച്ചവരേയും,
നിരീക്ഷണത്തിൽ കഴിയുന്നവരേയും, എക്സറേ, വിവിധ സ്കാനിംഗ് എന്നീ പരിശോധനകൾ വേണ്ടിവരുന്പോൾ കൊണ്ടു പോകുന്നത്. മറ്റ് ലിഫ്റ്റുകൾ പ്രവർത്തന രഹിതമായതിനാൽ മറ്റു വാർഡുകളിൽ കഴിയുന്ന രോഗികളെയും ഈ ലിഫ്റ്റ് വഴിയാണ് കൊണ്ടു പോകുന്നത്.
കോവിഡ് രോഗികളെ കയറ്റിയ ശേഷം ലിഫ്റ്റ് ശുചിയാക്കിയില്ലെങ്കിൽ, ആശുപത്രിയിൽ തന്നെ രോഗവ്യാപനം ഉണ്ടാകുമെന്നാണ് രോഗികളുടെ ബന്ധുക്കളുടെ ആക്ഷേപം.