പത്തനംതിട്ട: മണ്ഡലകാല മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട 15നു വൈകുന്നേരം തുറക്കും. ഭക്തര്‍ക്ക് 16 മുതല്‍ ശബരിമല ദര്‍ശനം നടത്താം.
സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിദിനം 1000 പേര്‍ക്ക് മാത്രമായിരിക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുകയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്.
ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനുളളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് ആയതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. റിസല്‍ട്ട് ഇല്ലാതെ വരുന്നവര്‍ക്ക് പരിശോധനയ്ക്കുള്ള സൗകര്യമുണ്ടാകും.
കെഎസ്ആര്‍ടിസി പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ 25 ബസുകള്‍ സര്‍വീസ് നടത്തും.പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.
തീര്ഥാടനക്രമീകരണങ്ങളുടെ ജില്ലാതല അവലോകന യോഗം ഇന്നലെ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ നടന്നു.