
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഭീകരസംഘടനയായ അല്‍ഖ്വയ്ദ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സിക്കാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്.
കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനുള്ളത്. കഴിഞ്ഞ മാസം പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും പതിനൊന്നോളം ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
ഇവരില്‍ നിന്ന് ലഭിച്ച വിവരത്തില്‍ നിന്നുമാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞത്.പ്രാദേശികമായി സംഘടിപ്പിച്ചിരിക്കുന്ന സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിക്കാനാണ് നീക്കം.
ഇതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. ബംഗാളിലെ ഭൂരിഭാഗം നേതാക്കളും ഭീകരരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.