മും​ബൈ പോ​ലീ​സ് കു​രു​ക്കു​ മു​റു​ക്കു​ന്നു;  ബി​നീ​ഷി​നു പി​ന്നാ​ലെ ബി​നോ​യ്?


കൊ​ച്ചി: ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റു ചെ​യ്തു ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​ക്കു പി​ന്നാ​ലെ സ​ഹോ​ദ​ര​ന്‍ ബി​നോ​യി​ക്കെ​തി​രേ കേ​സ് ശ​ക്ത​മാ​ക്കി മും​ബൈ പോ​ലീ​സ്.

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നും ത​ന്‍റെ കു​ഞ്ഞി​ന്‍റെ അ​ച്ഛ​നാ​ണെ​ന്നും ആ​രോ​പി​ച്ച് ബി​ഹാ​ര്‍ സ്വ​ദേ​ശി​നി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രേ മും​ബൈ പോ​ലീ​സ് വൈ​കാ​തെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചേ​ക്കും.

കു​ഞ്ഞി​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്കാ​നാ​യി ബി​നോ​യി​യു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ല.
റ​ജി​സ്ട്രാ​റു​ടെ പ​ക്ക​ല്‍ ര​ഹ​സ്യ​രേ​ഖ​യാ​യി ഡി​എ​ന്‍​എ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ബി​നോ​യി​യു​ടെ ഹ​ര്‍​ജി 2021 ജൂ​ണി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പീ​ഡ​ന​പ​രാ​തി നി​ല​നി​ല്‍​ക്കു​ന്ന കീ​ഴ്ക്കോ​ട​തി​യി​ല്‍ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചാ​ല്‍, ഡി​എ​ന്‍​എ റി​പ്പോ​ര്‍​ട്ട് തേ​ടി ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു.

കേ​സി​ല്‍ ഒ​ത്തു​തീ​ര്‍​പ്പ് ന​ട​ന്ന​താ​യു​ള്ള പ്ര​ചാ​ര​ണ​വും അ​വ​ര്‍ നി​ഷേ​ധി​ച്ചു. മും​ബൈ മീ​രാ​റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി 2019 ജൂ​ണി​ലാ​ണു കേ​സ് ന​ല്‍​കി​യ​ത്.

ദു​ബാ​യി​ലെ മെ​ഹ്ഫി​ല്‍ ബാ​റി​ല്‍ ഡാ​ന്‍​സ​ര്‍ ആ​യി​രു​ന്ന താ​ന്‍ അ​വി​ടെ പ​തി​വാ​യി വ​ന്നി​രു​ന്ന ആ​ളെ​ന്ന നി​ല​യി​ലാ​ണു ബി​നോ​യി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും 2009 ല്‍ ​ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ മും​ബൈ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ന്നും യു​വ​തി പ​റ​യു​ന്നു.

ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ചെ​ല​വെ​ല്ലാം വ​ഹി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ തു​ട​ങ്ങി​യെ​ന്നും തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വി​വാ​ഹി​ത​നാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.2010 ജൂ​ലാ​യ് 22-നാ​ണ് കു​ട്ടി ജ​നി​ക്കു​ന്ന​ത്.

പി​ന്നീ​ടാ​ണു ബി​നോ​യ് വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം അ​റി​യു​ന്ന​ത്. അ​ക്കാ​ര്യം ചോ​ദി​ച്ച​തോ​ടെ അ​യാ​ള്‍ താ​നു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു. ത​നി​ക്കു ബാ​ങ്കു​വ​ഴി മാ​സം​തോ​റും ജീ​വി​ത​ച്ചെ​ല​വി​നു ത​രാ​റു​ള്ള പ​ണം ന​ല്‍​കാ​താ​യി.

ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും തു​ട​ങ്ങി പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. കു​ട്ടി​യെ വ​ള​ര്‍​ത്താ​ന്‍ ബി​നോ​യ് കോ​ടി​യേ​രി ജീ​വ​നാം​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ഹാ​ര്‍ സ്വ​ദേ​ശി അ​യ​ച്ച ക​ത്തും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

2018 ഡി​സം​ബ​റി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന​യാ​ണ് യു​വ​തി ബി​നോ​യ്ക്ക് ക​ത്ത് അ​യ​ച്ച​ത്. കു​ട്ടി​യെ വ​ള​ര്‍​ത്താ​നു​ള്ള ചെ​ല​വി​നു​ള്ള തു​ക എ​ന്ന നി​ല​യി​ലാ​ണ് യു​വ​തി ബി​നോ​യ് കോ​ടി​യേ​രി​യോ​ട് അ​ഞ്ച് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ബി​നോ​യ് കോ​ടി​യേ​രി ക​ണ്ണൂ​ര്‍ റേ​ഞ്ച് ഐ​ജി​ക്ക് യു​വ​തി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കു​ന്ന​ത്.

Related posts

Leave a Comment