പെരുമ്പാവൂർ: യുവാവിനെ വടിവാൾ കൊണ്ട് വെട്ടി വെടിവെച്ച കേസിൽ പിടികൂടിയ മൂന്നു പേരെ കോടതി റിമാൻഡ് ചെയ്തു.
ചേലാമറ്റം സ്വദേശികളായ കുപ്പിയാൻ വീട്ടിൽ മാങ്ങ അബു എന്നറിയപ്പെടുന്ന അബുബക്കർ (46), ഊരക്കാടൻ വീട്ടിൽ സുധീർ (43), വല്ലം മാവേലിപ്പടി സ്വദേശി മൂത്തേടൻ വീട്ടിൽ ബൈജു (38) എന്നിവരാണ് റിമാൻഡിലായത്.
കേസിൽ നേരത്തെ അറസ്റ്റിലായ പ്രധാന പ്രതിയായ നിസാറിന്റെ കച്ചവട പങ്കാളിയാണ് അബൂബക്കർ. സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടത് ബൈജുവിന്റെയും അബൂബക്കറിന്റെയും വാഹനത്തിലാണ്.
പ്രതികൾ രക്ഷപെടാൻ ശ്രമിച്ച രണ്ട് വാഹനവും കസ്റ്റഡിയിലെടുത്തു.
വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്.
തുടർന്ന് സംഘം ആദിലിനെ വാഹനം കൊണ്ട് ഇടിച്ചു വിഴ്ത്തി വടിവാൾകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം നെഞ്ചേത്തേക്ക് വെടിയുതിർക്കുകയയിരുന്നു. കേസിൽ അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു ഇവരെ കോടതി റിമാൻഡ് ചെയ്തിരുന്നു.
ഇതിനിടെ ആദ്യം കിഴടങ്ങിയ പ്രതികളെ മെഡിക്കൽ പരിശോധനക്ക് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ അവിടെയെത്തി പ്രതികളെ വെല്ലുവിളിക്കുകയും ആക്രമിക്കുകയും ചെയ്ത പോഞ്ഞാശേരി കിഴക്കൻ വീട്ടിൽ മുഹമ്മ ദ്റിൻഷാദി 28 നെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഇയാളുടെ വാഹനത്തിൽ നിന്നും 108 ഗ്രാം ഹാഷിഷ് ഓയിൽ, നാല് ഗ്രാം കൊക്കെയ്ൻ പൗഡർ, മാരകായുധങ്ങൾ, ഡിജിറ്റൽ ത്രാസ്, ചൂടാക്കി വലിക്കുന്ന ഹീറ്റർ എന്നിവ പിടി കുടിയിരുന്നു.