ജനങ്ങൾ വിശ്വസിക്കുന്നു, ‘ബിജെപിക്ക് ബദലാവാൻ കോൺഗ്രസിന് ആവില്ല’; തുറന്നടിച്ച് കപിൽ സിബൽ



ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ അ​ഭി​ഭാ​ഷ​ക​നും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ക​പി​ല്‍ സി​ബ​ല്‍ രം​ഗ​ത്തെ​ത്തി.

കോ​ണ്‍​ഗ്ര​സി​ന് ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​സ​ക്തി​യി​ല്ലാ​തെ ആ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്ര​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ൺ​ഗ്ര​സ് ദ​യ​നീ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​പി​ൽ സി​ബ​ലി​ന്‍റെ പ്ര​തി​ക​ര​ണം വ​ന്നി​രി​ക്കു​ന്ന​ത്.

ആത്‌‌മപരിശോധന നടത്താൻ തയാറാവുന്നില്ല
ബി​ഹാ​റി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​വി​ധ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ കോ​ൺ​ഗ്ര​സി​ന് സാ​ധി​ച്ചി​ല്ല. നേ​തൃ​ത്വം ഇ​തി​ല്‍ ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ത​യാ​റാ​വു​ന്നി​ല്ല.

ഞ​ങ്ങ​ളി​ല്‍ ചി​ല​ര്‍ കോ​ണ്‍​ഗ്ര​സി​നെ മു​ന്നോ​ട്ടു ന​യി​ക്കാ​ന്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നു പ​റ​യു​ന്നു. ഞ​ങ്ങ​ള്‍ പ​റ​യു​ന്ന​ത് എ​ന്താ​ണെ​ന്ന് കേ​ള്‍​ക്കാ​ന്‍ ത​യ്യാ​റാ​വു​ന്ന​തി​ന് പ​ക​രം നേ​തൃ​ത്വം ഞ​ങ്ങ​ളി​ല്‍ നി​ന്ന് പി​ന്തി​രി​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്.

അ​തി​ന്‍റെ ഫ​ലം ഇ​താ ഇ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും കാ​ണാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ബി​ഹാ​റി​ലെ മാ​ത്ര​മ​ല്ല, മു​ഴു​വ​ന്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളും കോ​ണ്‍​ഗ്ര​സി​ന് ഒ​രു രാ​ഷ്ട്രീ​യ ബ​ദ​ലാ​വാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് തെ​ളി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ അ​ത് കാ​ണി​ച്ചു ത​ന്നു- അ​ദ്ദേ​ഹം പ​റ​യു​ന്നു.

ബിജെപിക്ക് ബദലാവാൻ സാധിക്കുന്നില്ല
ഒ​രു ഫ​ല​പ്ര​ദ​മാ​യ ബ​ദ​ലാ​യി മാ​റാ​ന്‍ പാ​ര്‍​ട്ടി​ക്ക് ക​ഴി​യു​ന്നി​ല്ല എ​ന്ന​ത് വ​ലി​യൊ​രു മോ​ശം കാ​ര്യ​മാ​ണ്. കു​റേ കാ​ല​ത്തേ​ക്ക് ബി​ഹാ​റി​ല്‍ ഞ​ങ്ങ​ള്‍​ക്ക് ഒ​രു ബ​ദ​ലാ​വാ​ന്‍ സാ​ധി​ച്ചി​ല്ല. 25 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഒ​രു രാ​ഷ്ട്രീ​യ ബ​ദ​ലാ​വാ​ന്‍ ഞ​ങ്ങ​ള്‍​ക്ക് ക​ഴി​യു​ന്നി​ല്ല. ഇ​വ ര​ണ്ടും ര​ണ്ട് വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ്.

ഗു​ജ​റാ​ത്തി​ല്‍ പോ​ലും ബദൽ അ​ല്ല. എ​ല്ലാ ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലും ഞ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു. അ​ടു​ത്ത് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും അ​തേ പ​രാ​ജ​യം നേ​രി​ട്ടു.

അ​താ​യ​ത് ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് കോ​ണ്‍​ഗ്ര​സ് ഒ​രു ബ​ദ​ലാ​യി തോ​ന്നു​ന്നി​ല്ല എ​ന്ന​ല്ലേ അ​തി​ല്‍ നി​ന്നും മ​ന​സി​ലാ​ക്കേ​ണ്ട​ത്. മ​ധ്യ​പ്ര​ദേ​ശി​ല്‍ 28 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച​തി​ല്‍ എ​ട്ടു സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഞ​ങ്ങ​ള്‍​ക്ക് വി​ജ​യി​ക്കാ​നാ​യ​ത്- ക​പി​ല്‍ സി​ബ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എവിടെയാണ് പിഴച്ചതെന്ന് ഞങ്ങൾക്ക് അറിയാം
ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട സ​മ​യ​മൊ​ക്കെ ക​ഴി​ഞ്ഞി​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ള്‍ ഞ​ങ്ങ​ള്‍ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഒ​രു വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന നി​ല​പാ​ട് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ട്ടി​ല്ല, പി​ന്നെ ഇ​പ്പോ​ള്‍ അ​ങ്ങ​നെ ഒ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ല്‍ എ​ന്ത​ര്‍​ത്ഥം. കോ​ണ്‍​ഗ്ര​സി​ന് എ​വി​ടെ​യാ​ണ് പി​ഴ​ച്ച​തെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം.

അ​തി​ന്‍റെ ഉ​ത്ത​രം ഞ​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും പ​ക്ക​ലു​മു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ടു​ത്തു​മു​ണ്ട്. എ​ന്നാ​ല്‍ അ​വ​ര​ത് തി​രി​ച്ച​റി​യാ​ന്‍ ത​യ്യാ​റാ​വു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സ് നേ​ത​ത്വം ഇ​ത് തി​രി​ച്ച​റി​ഞ്ഞ് തി​രു​ത്താ​ന്‍ ത​യ്യാ​റാ​വ​ണം- അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

തോൽവിയെക്കുറിച്ച് എന്താണ് കാഴ്ചപ്പാട്?
പാ​ര്‍​ട്ടി​ക്ക​ക​ത്ത് പ്ര​തി​ക​രി​ക്കാ​ന്‍ വേ​ദി​യി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് ആ​ശ​ങ്ക പ​ര​സ്യ​മാ​ക്കി​യ​തെ​ന്നും നേ​ര​ത്തെ നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ച സം​ഭ​വ​ത്തി​ല്‍ സി​ബ​ല്‍ പ​റ​ഞ്ഞു. കേ​ന്ദ്രം മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളെ വ​രെ നി​യ​ന്ത്രി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​ന്‍ മ​റ്റു വ​ഴി​ക​ള്‍ തേ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കോ​ണ്‍​ഗ്ര​സ് ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഗ്രൗ​ണ്ടി​ലേ​ക്കി​റ​ങ്ങു​ന്പോ​ള്‍ ഒ​രു ഫ​ല​വും കി​ട്ടു​ന്നി​ല്ല. അ​പ്പോ​ള്‍ അ​തി​ന് വേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്താ​ണെ​ന്ന് തേ​ടി ക​ണ്ടെ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ക​പി​ല്‍ സി​ബ​ല്‍ പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ​യും വി​വി​ധ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​യും തോ​ല്‍​വി​യെ​ക്കു​റി​ച്ച്‌ പാ​ര്‍​ട്ടി​യു​ടെ കാ​ഴ്ച​പ്പാ​ട് അ​റി​ഞ്ഞാ​ല്‍ കൊ​ള്ളാ​മെ​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല​പ്പോ​ള്‍ പ​തി​വ് പോ​ലെ എ​ല്ലാം ഒ​രു ബി​സി​ന​സാ​ണെ​ന്നാ​വും അ​വ​ര്‍ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment