തിരുവനന്തപുരം: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തനത്തിൽ പക്ഷപാതിത്വമുണ്ടെന്നും രാഷ്ട്രിയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മീഡിയ അക്കാദമി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം ഒരു പോലീസ് സംസ്ഥാനമായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.
ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.