അവതാരകയായും നടിയായുമെല്ലാം മലയാളികള്‍ക്ക് സുപരിചയാണ് സുബി സുരേഷ്. പ്രായം 38 ആയെങ്കിലും സുബി ഇതുവരെ വിവാഹിതയായിട്ടില്ല.
പുരുഷഹാസ്യ താരങ്ങളെവരെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നടിയാണ് സുബി. കോമഡി സ്കിറ്റുകളില് സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് എപ്പോഴും കോമഡിമാത്രം പറയുന്ന സുബി രംഗത്തെത്തുന്നത്.
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയായിരുന്നു സുബി കാമറയ്ക്കു മുമ്പിലെത്തിപ്പെട്ടത്. പിന്നാലെ സിനിമയില്‍ നിന്നുമെല്ലാം നല്ല വേഷങ്ങള്‍ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു.
പിന്നീട് കുട്ടിപ്പട്ടാളം എന്ന പേരില്‍ കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയുമായി മലയാളികളുടെ മനംകവര്‍ന്നു. അതേസമയം താരം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.
എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യം ആളുകള്‍ നിരന്തരം സുബിയോടു ചോദിക്കുന്നുണ്ട്. വയസ്സ് ഏറെ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് സുബി എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കുന്നത്.
തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്ന് താരം പറയുന്നു. ഒരാളെ പ്രണയിച്ചിരിന്നുവെന്നും എന്നാല്‍ അത് വിവാഹത്തില്‍ എത്തിയില്ലെന്നും പരസ്പരം തീരുമാനിച്ചാണ് പിരിഞ്ഞതെന്നും സുബി പറയുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന ആളായതിനാല്‍ വിവാഹ ശേഷം അമ്മയെ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരുമെന്നു മനസ്സിലായെന്നും അതിനാലാണ് പിരിഞ്ഞതെന്നും താരം പറയുന്നു.
പ്രണയം തുടങ്ങിയ സമയം അദ്ദേഹം നാട്ടിലുണ്ടായിരുന്നെന്നും അമ്മയെ വിട്ട് തനിക്ക് എങ്ങോട്ടും പോകാന്‍ കഴിഞ്ഞില്ലെന്നും അമ്മയാണ് തന്റെ എല്ലാ സപ്പോര്ട്ടുമെന്നും പറയുന്ന സുബി പ്രണയത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നേല്‍ ആ വിവാഹം നടക്കുമായിരുന്നുവെന്നും വ്യക്തമാക്കുന്നു.
ആദ്യം പ്രണയിച്ചയാള്‍ ഇപ്പോഴും നല്ല സുഹൃത്താണെന്നും അദ്ദേഹം വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നുവെന്നും സുബി കൂട്ടിച്ചേര്‍ത്തു.
വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല.വീട്ടില്‍ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്നുണ്ട്.പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല.
പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം. പ്രണയിച്ച് വിവാഹം കഴിക്കാന്‍ അമ്മ ലൈസന്‍സ് തന്നിട്ടുണ്ടെന്നും സുബി പറയുന്നു.