കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസിലെ മുഖ്യപ്രതിയായ മുന്‍പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തിയത് അറസ്റ്റ് ചെയ്യാന്‍.
തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് മുന്‍മന്ത്രിയുടെ കൊച്ചിയിലെ വീട്ടിലെത്തിയത്. വന്‍പോലീസ് സംഘവും സ്ഥലത്തുണ്ട്.
എന്നാല്‍ അദ്ദേഹം വീട്ടിലില്ലെന്നും ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു. ഇക്കാര്യം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലേക്കു മാറിയത്. ഈ സാഹചര്യത്തിൽ അറസ്റ്റ് നീക്കം ചോര്‍ന്നോയെന്ന സംശയവും വിജിലന്‍സ് സംഘത്തിന്റെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്.