ലക്നോ: യുപിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊലപ്പെടുത്തി. ബുലന്ദ്ഷഹറിലാണ് സഭവം.
പെണ്‍കുട്ടി കേസ് പിന്‍വലിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.
പ്രതിയുടെ അമ്മാവനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയുടെ ബന്ധുക്കള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 15നാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ജയിലിലാണ്. തുടര്‍ന്ന് കേസ് പിന്‍വലിക്കുവാന്‍ പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. അതേസമയം, പെണ്‍കുട്ടിയി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് ആദ്യം പറഞ്ഞത്.
എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.