ഭ​ർ​ത്താ​ക്ക​ന്മാ​ർ​ അകത്ത് : ഭാ​ര്യ​മാ​ർ അ​ങ്ക​ത്ത​ട്ടി​ൽ; ഭർത്താക്കൻമാർ ജനപ്രതിനിധികളായ വാർഡുൾ വനിതാ സംവരണമായി; വാർഡ് ഒപ്പം നിർത്താൻ ഭാര്യമാരെ  അങ്കത്തട്ടിലിറക്കിയുള്ള കളികൾ ഇങ്ങനെ..


ചാ​ത്ത​ന്നൂ​ർ: ഭ​ർ​ത്താ​ക്ക​ന്മാ​ർ വി​ജ​യി​ച്ച് ജ​ന​പ്ര​തി​നി ധി​ക​ളാ​യ വാ​ർ​ഡു​ക​ൾ വ​നി​താ സം​വ​ര​ണ​മാ​യ​പ്പോ​ൾ വാ​ർ​ഡു​ക​ൾ ഒ​പ്പം നി​ർ​ത്താ​ൻ ഭാ​ര്യ​മാ​ർ അ​ങ്ക​ത്ത​ട്ടി​ൽ ക​ച്ച​മു​റു​ക്കി​യി​റ​ങ്ങി.

ഭാ​ര്യ​മാ​ർ മ​ത്സ​രി​ക്കു​ന്ന പ​ല വാ​ർ​ഡു​ക​ളി​ലും പോ​രാ​ട്ടം ക​ന​ത്ത​താ​ണ്. റി​ബ​ൽ ശ​ല്യ​വും പ​ല​യി​ട​ത്തു​മു​ണ്ട്.ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ളേ​ജ് വാ​ർ​ഡിേ​ലാ​ണ് ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നും 15 വ​ർ​ഷം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന ടി.​ആ​ർ. ദി​പു​വി​ൻ്റെ ഭാ​ര്യ വി​നീ​ത​ദി പു ​മ​ത്സ​രി​ക്കു​ന്ന​ത്.

സി.​പി​ഐ സ്ഥാ​നാ​ർ​ത്ഥി​യാ​യ വി​നീ​ത ഭ​ർ​ത്താ​വി​ൻ്റെ ത​ട്ട​കം നി​ല​നി​ർ​ത്താ​നാ​ണ് പോ​രി​നി​റ​ങ്ങി​യ​ത്. സി ​പി ഐ​യ്ക്കും ദി​പു​വി​നും സ്വാ​ധീ​ന​മു​ള്ള വാ​ർ​ഡാ​ണ് ഇ​ത്.

ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ളി​യാ​ക്കു​ളം​വാ​ർ​ഡി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന ക​ളി​യാ​ക്ക​ളം ഉ​ണ്ണി​യു​ടെ ഭാ​ര്യ മീ​രാ ഉ​ണ്ണി​യാ​ണ് അ​ങ്ക​ത്ത​ട്ടി​ൽ .

ബി.​ജെ.​പി.​സ്ഥാ​നാ​ർ​ത്ഥി​യാ​യ മീ​രാ ഉ​ണ്ണി ദ​ർ​ത്താ​വി​ന്‍റെ ത​ട്ട​കം നി​ല​നി​ർ​ത്താ​നും പാ​ർ​ട്ടി​യു​ടെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നു​മാ​ണ് പോ​രാ​ടു​ന്ന​ത്. എ​തി​രാ​ളി​ക​ളി​ലൊ​രാ​ളാ​യ.​സിപി ഐ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ഈ ​വാ​ർ​ഡി​ൽ റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി​യു​മു​ണ്ട്.

തൊ​ട്ട​ടു​ത്ത കോ​ട്ടു​വാ​തു​ക്ക​ൽ വാ​ർ​ഡി​ലും ഭ​ർ​ത്താ​വി​ന് പ​ക​രം ഭാ​ര്യ​യാ​ണ് പോ​രാ​ട്ട​രം​ഗ​ത്ത്.​ക​ഴി​ഞ്ഞ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ അം​ഗ​മാ​യി​രു​ന്ന ന​ജീം തോ​ട്ട​ത്തി​ലി​ൻ്റെ ഭാ​ര്യ സ​ജീ​ന ന​ജീ​മാ​ണ് വാ​ർ​ഡ് വ​നി​താ സം​വ​ര​ണ​മാ​യ​പ്പോ​ൾ ഭ​ർ​ത്താ​വി​ന്‍റെത​ട്ട​കം നി​ല​നി​ർ​ത്താ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.​

സി പി ​ഐ സ്ഥാ​നാ​ർ​ത്ഥി​യാ​യ സ​ജീ​ന ന​ജീ​മി​ന് മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ശോ​ഭ​നാ അ​ശോ​ക​ൻ റി​ബ​ലാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​റം വാ​ർ​ഡി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഭാ​ര്യ അ​ല്ലെ​ങ്കി​ൽ ഭ​ർ​ത്താ​വ് എ​ന്ന​താ​ണ് ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടാ​യു​ള്ള അ​നു​ഭ​വം.

ഭ​ർ​ത്താ​വ് കേ​ര​ള കോ​ൺ​ഗ്ര​സു​കാ​ര​നാ​യ കെ.​ചാ​ക്കോ യായിരു ​ന്നു ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വ​നി​താ വാ​ർ​ഡാ​യ ഭാ​ര്യ ലീ​ലാ​മ്മ ചാ​ക്കോ സ്ഥാ​നാ​ർ​ത്ഥി​യാ​യി.

​ക​ഴി​ഞ്ഞ 25 ലേ​റെ വ​ർ​ഷ​മാ​യി ഇ​വ​രി​ലൊ​രാ​ളാ​ണ് ഈ ​വാ​ർ​ഡി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. ഇ​ട​തു മു​ന്ന​ണി യി​ൽ​ സി പി ​ഐ മ​ത്സ​രി​ക്കു​ന്ന ഈ ​വാ​ർ​ഡി​ൽ സി ​പി ഐ​യ്ക്ക് റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി​യു​ടെ ഭീ​ഷ​ണി യു​മു​ണ്ട്.

Related posts

Leave a Comment