തിരുവനന്തപുരം: കിഫ്ബിയും സിഎജിയും സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമുയർത്തുന്നതിനിടെ ഇന്ന് മന്ത്രി സഭാ യോഗം.
സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കുമെന്നാണ് അറിയുന്നത്. ധനമന്ത്രിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങളും യോഗത്തിൽ ചർച്ചയാകും.
കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെതിരെ നീങ്ങുകയാണെന്ന നിലപാടിനൊപ്പം സിഎജിക്കെതിരേയും സർക്കാർ തിരിഞ്ഞിരുന്നു. എന്നാൽ ഈ നീക്കം സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.
സ്വർണക്കടത്ത്, ബിനീഷ് വിവാദങ്ങളിൽ പെട്ടുഴലുന്ന സിപിഎം അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബോധപൂർവം സിഎജി വിവാദം ഉണ്ടാക്കുകയാണ് എന്നാണ് പ്രതിപക്ഷ നിലപാട്.