ഒരു കാലത്ത് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിരക്കുള്ള നടിയായിരുന്നു അഞ്ജു അരവിന്ദ്. മലയാളം,കന്നഡ, തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു.
മലയാള സീരിയലുകളില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അടുത്തിടെ അഞ്ജു തുറന്നു പറഞ്ഞിരുന്നു. 35ല്‍ അധികം സീരിയലുകളിലാണ് താരം വേഷമിട്ടത്.
സീരിയല്‍ രംഗത്തെ വഞ്ചനകളെക്കുറിച്ച് നടി പറയുന്നതിങ്ങനെ…നല്ല വേഷങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് നമ്മളെ വിളിച്ചിട്ട് പലപ്പോഴും ചതിക്കപ്പെടുകയായിരുന്നു. ഫുള്‍ടൈം കഥാപാത്രമാണെന്ന് വിളിച്ചിട്ട് ഒരാഴ്ചകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ട് തിരിച്ചയയ്ക്കും.
അതോടൊപ്പം തന്നെ നമ്മളോട് പറയാതെ തന്നെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിച്ചു കളയും. ഇത്തരം അനുഭവങ്ങള്‍ മാനസികമായി ഒരുപാട് തളര്‍ത്തി.
അതുകൊണ്ടാണ് സീരിയല്‍ അഭിനയം നിര്‍ത്തിയതെന്ന് അഞ്ജു തുറന്ന് പറയുകയാണ്. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ അഞ്ജു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഷൂട്ടിംഗ് തിരക്കുകളൊഴിഞ്ഞ് ഫ്രീ ആയ താരം ഇപ്പോള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി സംവദിക്കുന്നത്.
മലയാളത്തിനു പുറമെ 1996ല്‍ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം. ജനുമടത എന്ന ചിത്രത്തിലൂടെ 1999ല്‍ കന്നടത്തിലും അരങ്ങേറി.
തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നപ്പോഴായിരുന്നു വേഷമിട്ടത്. ഈ ഒരു ചിത്രത്തില്‍ മാത്രമാണ് കന്നടയില്‍ വേഷമിട്ടത്.
അഞ്ജുവിന് കരിയറില്‍ 2001ന് ശേഷം ഇടവേളകളുണ്ടായി. സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ വര്‍ദ്ധിപ്പിച്ചു.
തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം താരരാജാവ് മോഹന്‍ലാലിനെ കാണാന്‍ പോയ യാത്രയില്‍ നിന്നുമാണ് ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിളുടെയും വ്യക്തമാക്കിയിരുന്നു.