തലശേരി: സംസ്ഥാനത്തെ ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ നിലവിലുള്ള വാറണ്ടുകൾ നടപ്പിലാക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 20 നുള്ളിൽ നിലവിലുള്ള വാറണ്ടുകൾ നടപ്പിലാക്കാനാണ് നിർദ്ദേശം വന്നിട്ടുള്ളത്.
എംഎൽഎമാരും എംപിമാരുൾപ്പെടെ നിരവധി ജനപ്രതിനിധികൾക്ക് വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് വാറണ്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഉത്തരവ്.
നേതാക്കൾ കോടതിയിൽ കീഴടങ്ങി ജാമ്യം എടുക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം എടുക്കാത്തവരെ അറസ്റ്റ് ചെയത് കോടതിയിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്.