പെരുവ: മുളക്കുളം പഞ്ചായത്തിലെ മൂര്‍ക്കാട്ടുപടി ഐടിഐയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ലഭിക്കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതി വീണ്ടും.
ഇവിടെ കഴിയുന്ന കോവിഡ് രോഗികള്‍, തങ്ങള്‍ക്ക്്് നല്കുന്ന ഭക്ഷണത്തിന്റെ നിലവാരക്കുറവില്‍ പ്രതിക്ഷേധിച്ചു കഴിഞ്ഞദിവസം ഭക്ഷണം ഉപക്ഷേിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ രോഗികള്‍ക്ക് ലഭിച്ച സാമ്പാറില്‍ ചേര്‍ത്ത ചേമ്പിന്റെ താളു മൂലും വയറിളക്കവും ശര്ദ്ധിയും വായ്ക്കുള്ളില്‍ ചൊറിച്ചലും ഉണ്ടായതായി പറയുന്നു. ഡോക്ടറും കൊച്ച് കുട്ടികളുമടക്കം എഴുപതോളം രോഗികളാണ് ഇവിടെ കഴിയുന്നത്.
ഇവര്‍ക്കെല്ലാം ലഭിക്കുന്നത് നിലവാരമില്ലാത്ത ഭക്ഷണമാണെന്നാണ് പരാതി ഉയരുന്നത്. മുമ്പും ഇവിടുത്തെ ഭക്ഷണത്തെ കുറിച്ചു പരാതി ഉണ്ടായിട്ടുണ്ട്്്. കോവിഡ് രോഗികള്‍ ഗുണനിലവാരവും പോഷക സമ്പുഷ്ഠവുമായ ഭക്ഷണം കഴിക്കണമെന്നാണ് പറയുന്നതെങ്കിലും ഇവിടെ അത് ലഭിക്കുന്നിെല്ലന്നാണ് പറയുന്നത്.
കൈക്കുഞ്ഞുങ്ങള്‍ ഉള്പെടെയുള്ളവര് ഇവിടെയുണ്ടെങ്കിലും വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണം തന്നെയാണ് കുട്ടികള്‍ക്കും നല്‍കുന്നത്. കുട്ടികള്‍ ഇത് കഴിക്കുന്നില്ലെന്നും പറയുന്നു.
കരിഞ്ഞ ചപ്പാത്തിയും ഉപ്പ് കൂടുതലായി ചേര്‍ത്ത കറികളുമാണ് കൂടുതലായി ലഭിക്കുന്നതെന്നും രോഗികള്‍ പറയുന്നു. പെരുവയ്ക്കു സമീപമുള്ള രോഗികള്‍ക്ക് അവരുടെ വീടുകളില്‍ നിന്നും ഭക്ഷണം എത്തിച്ച് നല്‍കുന്നുണ്ട്. എന്നാല്‍ ദുരെ സ്ഥലങ്ങളിലുള്ളവര്‍ക്ക് ഇതിന് കഴിയുന്നില്ല.
കോവിഡ് സെന്ററിലെ രോഗികള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാര കുറവായതിനാല്‍ പെരുവയില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദ ചാരിറ്റബിള്‍ സൊസൈറ്റി ഉച്ചയൂണിന് രോഗികള്‍ക്ക് മീന്‍ കറി നല്കാന് തയാറാണെന്ന് കാണിച്ചു
ജില്ലാ കളക്ടര്‍ക്കും മുളക്കുളം പഞ്ചായത്തു സെക്രട്ടറിക്കും അപേക്ഷ നല്‍കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും തുടര്‍നടപടി ഉണ്ടായില്ലെന്നും പറയുന്നു. പ്രശ്ന പരിഹാരത്തിന് അധിക്യതരുടെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് രോഗികളുടെ ആവശ്യം.