തലശേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കും പാനൂർ നഗരസഭയിലേക്കു ജനവിധി തേടുന്ന ഡിവൈഎഫ്ഐ നേതാക്കളായ യുവദമ്പതികൾ ശ്രദ്ധേയരാകുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം തലശേരി ഏരിയ കമ്മിറ്റിയംഗവുമായ മുഹമ്മദ് അഫ്സൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് കതിരൂർ ഡിവിഷനിൽനിന്നു ജനവിധി തേടുമ്പോൾ ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗവും ബിഎഡ് വിദ്യാർഥിനിയും എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗവുമായ ഭാര്യ പി.പി. ശബ്ന പാനൂർ നഗരസഭയിലെ പതിനാറാം വാർഡായ പുല്ലൂക്കരയിൽനിന്നാണ് ജനവിധി തേടുന്നത്.
ഇരുവരുടേയും കന്നിയങ്കമാണ് ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഫെബ്രുവരി ഒന്പതിണ് ഇരുവരും വിവാഹിതരായത്. സിപിഎം മുക്കിൽപീടിക ബ്രാഞ്ച് സെക്രട്ടറി പി.പി. ജാബിറിന്റെ മകളാണ് ഷബ്നം.