സ്ഥാനാർഥി നിർണയം കഴിഞ്ഞാലും ഇല്ലെങ്കിലും, നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്

 

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്. ഇ​തു​വ​രെ 97,720 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 1,086 പ​ത്രി​ക​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 6,493 പ​ത്രി​ക​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 75,702 പ​ത്രി​ക​ക​ളും ല​ഭി​ച്ചു.

ആ​റ് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​ക്ക് 2,413 പ​ത്രി​ക​ക​ൾ ല​ഭി​ച്ചു. മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്ക് 9,865 പ​ത്രി​ക​ക​ൾ ല​ഭി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​ത്സ​രി​ക്കു​ന്ന​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്.

13,229 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ ഇ​വി​ടെ ല​ഭി​ച്ചു. 2,270 പ​ത്രി​ക​ക​ൾ ല​ഭി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ്.നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ​മ​പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 23നാ​ണ്.

Related posts

Leave a Comment