അതു സ്വപ്ന പറഞ്ഞതോ;  സ്വ​പ്‌​ന​ വെളിപ്പെടുത്തിയത് സത്യമോ? അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ  ജ​യി​ൽ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം


തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന സ്വ​പ്ന സു​രേ​ഷി​ന്‍റേ​തെ​ന്ന പേ​രി​ൽ ശ​ബ്ദ​രേ​ഖ പ്ര​ച​രി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ജ​യി​ൽ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം.

ദ​ക്ഷി​ണ​മേ​ഖ​ല ഡി​ഐ​ജി അ​ജ​യ​കു​മാ​റി​നോ​ടാ​ണ് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ്വ​പ്ന ക​ഴി​യു​ന്ന അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ നേ​രി​ട്ടെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

മാ​പ്പു​സാ​ക്ഷി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​മാ​ണ് ശ​ബ്ദ​രേ​ഖ​യി​ലു​ള്ള​ത്. എ​ന്നാ​ൽ ശ​ബ്ദ​രേ​ഖ സ്വ​പ്ന​യു​ടെ​ത് ആ​ണോ​യെ​ന്നും എ​ന്നാ​ണ് സം​സാ​രി​ച്ച​തെ​ന്നും ആ​രോ​ട് സം​സാ​രി​ച്ച​താ​ണ​ന്നും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ശ​ബ്ദ രേ​ഖ പു​റ​ത്തു വ​ന്ന​ത്. എം. ​ശി​വ​ശ​ങ്ക​റി​നൊ​പ്പം ദു​ബാ​യി​ൽ പോ​യി മു​ഖ്യ​മ​ന്ത്രി​ക്കാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്ന് മൊ​ഴി ന​ൽ​കി​യാ​ൽ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു​വെ​ന്നാ​ണ് ശ​ബ്ദ​രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്.

അ​തേ സ​മ​യം ഏ​ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യെ​യാ​ണ് ശ​ബ്ദ​രേ​ഖ​യി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​ത​യി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ണ്ടും ജ​യി​ലി​ൽ വ​ന്ന് നി​ർ​ബ​ന്ധി​ച്ചേ​ക്കാ​മെ​ന്നും താ​ൻ അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നും ശ​ബ്ദ​രേ​ഖ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ലു​ള്ള സ്വ​പ്ന​യെ ഒ​ട്ടേ​റെ​പ്പേ​ർ സ​ന്ദ​ർ​ശി​ക്കു​ന്നെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു.

ആ​രോ​പ​ണം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​പ്ന​യു​ടേ​തെ​ന്ന പേ​രി​ൽ ശ​ബ്ദ​രേ​ഖ പു​റ​ത്തു വ​രു​ന്ന​ത്.

ജ​യി​ലി​ൽ ക​ഴി​യു​ന്ന സ്വ​പ്ന​യു​ടെ സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​ത് നി​യ​മം ലം​ഘി​ച്ചു അ​വ​രെ പ​ല​രും സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

Related posts

Leave a Comment