അ​മാ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പ്: കേ​സു​ക​ളു​ടെ എ​ണ്ണം 17 ആ​യി

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ അ​മാ​ന്‍ ഗോ​ള്‍​ഡി​നെ​തി​രേ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു​കേ​സു​ക​ള്‍​കൂ​ടി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​തോ​ടെ അ​മാ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പി​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 17 ആ​യി.

കു​ഞ്ഞി​മം​ഗ​ലം ത​ലാ​യി​ലെ കൊ​വ്വ​പ്പു​റ​ത്ത് സാ​ലി​ഹ​യു​ടെ പ​രാ​തി​യി​ലാ​ണ് പു​തി​യ കേ​സ്. അ​മാ​ന്‍ ഗോ​ള്‍​ഡി​ല്‍ 2013 ഫെ​ബ്രു​വ​രി 15-ന് 50.710 ​ഗ്രാം സ്വ​ര്‍​ണ​വും 2017 സെ​പ്റ്റം​ബ​ർ 19ന് 1,80,000 ​രൂ​പ​യും നി​ക്ഷേ​പി​ച്ചു​വെ​ന്നും ഇ​ത് തി​രി​ച്ചുത​രാ​തെ വ​ഞ്ചി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

അ​മാ​ന്‍ ഗോ​ള്‍​ഡ് മാ​നേ​ജിം​ഗ് പാ​ര്‍​ട്ട്ണ​ര്‍ രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട്ടെ പി.​കെ.​മൊ​യ്തു​ഹാ​ജി, പാ​ര്‍​ട്ട്ണ​ര്‍​മാ​രാ​യ നി​സാ​ര്‍, സി.​എ​ച്ച്.​അ​ഷ്‌​റ​ഫ്, കെ.​പി.​എം.​കു​ഞ്ഞി, ബ​ഷീ​ര്‍, ഷം​സു ഹാ​ജി, സി​യാ​ലി എ​ന്നീ ഏ​ഴു​പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ടു​മ്പു​ന്ത​ല​യി​ലെ കെ.​പി.​കു​ഞ്ഞാ​മി​ന​യു​ടെ പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കേ​സെ​ടു​ത്തി​രു​ന്നു. 2016 ഒ​ക്‌​ടോ​ബ​ര്‍ 19-ന് ​നി​ക്ഷേ​പി​ച്ച നാ​ലു​ല​ക്ഷം രൂ​പ തി​രി​ച്ചു​ത​രാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ മൊ​യ്തു ഹാ​ജി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

അ​തി​നു​മു​മ്പ് അ​മാ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പത്ത​ട്ടി​പ്പി​നെ​തി​രേ 15 കേ​സു​ക​ള്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

Related posts

Leave a Comment