കൊച്ചി: യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന മയക്കുമരുന്നു മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്നു പോലീസ്. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
ഇന്നലെ മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയിലായ സാഹചര്യത്തിലാണു അന്വേഷണങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
കൊച്ചി നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ള പനങ്ങാടും കുമ്പളത്തും മാരകലഹരി മരുന്നു വില്പന നടത്തുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൂന്നു യുവാക്കള്‍ പിടിയിലായത്.
ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്വിന് (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരെയാണു കൊച്ചി സിറ്റി ഡാന്‍സാഫും പനങ്ങാട് പോലീസും നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.
ഇവരില്‍നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയിലെ അരൂര്‍, പൂച്ചാക്കല്‍, എഴുപുന്ന എന്നിവിടങ്ങളിലും കൊച്ചിയുടെ തെക്കന്‍ മേഖലയിലും കഞ്ചാവും, രാസലഹരി മരുന്നുകളും വില്പന നടക്കുന്നത് സംബന്ധിച്ച് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
ബംഗളൂരുവില്‍നിന്നും ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായും പനങ്ങാട് പേലീസ് വ്യക്തമാക്കി.
പിടിയിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഡെപൂട്ടി കമ്മീഷണര്‍ പി.ബി. രാജീവിന്റെ നിര്‍ദേശാനുസരണം നാര്‍ക്കോട്ടിക് അസി. കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാം, പനങ്ങാട് ഇന്‍സ്പെക്ടര്‍ എ. അനന്തലാല്‍, ഡാന്‍സാഫ് എസ്ഐ ജോസഫ് സാജന്, എസ്ഐ ലിജിന്‍ തോമസ്, ഡാന്‍സാഫിലെ പൊലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റു ചെയ്തത്.