ഉളി, വാക്കത്തി, കൈക്കോടാലി…ബൈക്ക് റെഡി! കൂ​റ്റ​ന്‍ ന​ക്ഷ​ത്ര​ത്തി​ന് പി​ന്നാ​ലെ ത​ടി കൊ​ണ്ട് ബൈ​ക്ക് നി​ര്‍​മി​ച്ചും ജ​യ്‌​മോ​ന്‍; 120 കി​ലോ​യോ​ളം തൂ​ക്കം വ​രും

ബി​ജു ഇ​ത്തി​ത്ത​റ

ക​ടു​ത്തു​രു​ത്തി: കൂ​റ്റ​ന്‍ ന​ക്ഷ​ത്ര​ത്തി​ന് പി​ന്നാ​ലെ ത​ടി കൊ​ണ്ട് ബൈ​ക്ക് നി​ര്‍​മി​ച്ചും ജ​യ്‌​മോ​ന്‍ വി​സ്മ​യം തീ​ര്‍​ത്തു. കോ​വി​ഡ് കാ​ല​ത്ത് ല​ഭി​ച്ച സ​മ​യം പ്ര​യോ​ജ​നപ്പെ​ടു​ത്തി​യാ​ണ് ജെ​യ്‌​മോ​ന്‍ ത​ടി​കൊ​ണ്ട് ബൈ​ക്കു​ണ്ടാ​ക്കി​യെ​ടു​ത്ത​ത്.

ബൈ​ക്ക് പ്രേ​മി​യാ​യ അ​റു​നൂ​റ്റി​മം​ഗ​ലം കൊ​ല്ലം​കു​ഴി​യി​ല്‍ ജെ​യ്‌​മോ​ന്‍ ജോ​സ​ഫാ​ണ് ത​ടി​യി​ല്‍ ബൈ​ക്ക് ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​ത്. പൂ​ര്‍​ണ​മാ​യും ത​ടി കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ബൈ​ക്ക് സ്്ക്രൂ ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​റ​പ്പി​ച്ചെ​ടു​ത്ത​ത്.

120 കി​ലോ​യോ​ളം തൂ​ക്കം വ​രും ജ​യ്‌​മോ​ന്‍റെ ത​ടി ബൈ​ക്കി​ന്. ഉ​ളി, വാ​ക്ക​ത്തി, കൈക്കോടാ​ലി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു നി​ര്‍​മി​ച്ച ബൈ​ക്കി​നാ​യി മ​ഹാ​ഗ​ണി, റ​ബ​ര്‍ തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​ടെ ത​ടി​യാ​ണ് ഉ​പ​യോ​ഗ​പെ​ടു​ത്തി​യ​ത്.

ട​യ​ര്‍, എ​ന്‍​ജി​ന്‍ തു​ട​ങ്ങി​യ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ത​ടി​യാ​ണ്. മൂ​ന്ന് മാ​സം കൊ​ണ്ടാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഏ​ക​ദേ​ശം ആ​റാ​യി​രം രൂ​പ​യോ​ളം ചി​ല​വാ​യി.

2001 ല്‍ ​ജ​യ്‌​മോ​ന്‍ വാ​ങ്ങി​യ ബൈ​ക്കി​നോ​ടു​ള്ള ഇ​ഷ്ട​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​തി​ന്‍റെ മോ​ഡ​ൽ തടിയിൽ തീർത്തത്. ത​ടി കൊ​ണ്ടാ​ണ് നി​ര്‍​മി​ച്ച​തെ​ങ്കി​ലും ഈ ​ബൈ​ക്ക്്് ത​ള്ളി ഓ​ടി​ക്കാ​ന്‍ ക​ഴി​യും.

കൂ​ടാ​തെ ബൈ​ക്കി​ന്‍റെ സീ​റ്റ് ഊ​രി മാ​റ്റി​യാ​ല്‍ വി​സി​റ്റിം​ഗ് റൂ​മി​ല്‍ ടീ ​പോ​യി​യാ​യി​ട്ടും ഇ​തു ഉ​പ​യോ​ഗി​ക്കാ​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്്്. പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് ആ​ന്‍റണീ​സ് സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജെ​യ്‌​മോ​ന്‍. ഭാ​ര്യ ജി​ന്‍​സി ന​ഴ്‌​സാ​ണ്. സാം ​ക്രി​സ്റ്റി ഏ​ക മ​ക​നാ​ണ്.

Related posts

Leave a Comment