മട്ടന്നൂർ: ലഹരി വസ്തുക്കൾ പാഴ്സൽ സർവീസുകൾ വഴി കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് മട്ടന്നൂരിൽ എക്സൈസിന്റെ പരിശോധന.
മട്ടന്നൂർ മേഖലയിലെ പാഴ്സൽ സർവീസുകൾ നടത്തുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മട്ടന്നൂർ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും പാഴ്സൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
കെട്ടുകൾ മുഴുവനും പരിശോധിച്ചാണ് എക്സൈസ് സംഘം മടങ്ങിയത്. പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തെരഞ്ഞെടുപ്പായതിനാൽ മദ്യക്കടത്ത് ഉൾപ്പെടെ തടയുന്നതിന് പരിശോധന കർശനമാക്കിയതായി ബഷീർ പിലാട്ട് പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ പി.ശ്രീനാഥ്, എ.കെ.റിജു, ടി.അനീഷ്, വി.കേശവൻ എന്നിവരും പങ്കെടുത്തു.