കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ; കോ​വി​ഡ് ടെ​സ്റ്റ് ച​ല​ഞ്ച്  ഏ​റ്റെ​ടു​ത്ത് ക​ള​ക്ട​ര്‍


കാ​സ​ർ​ഗോ​ഡ്: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ജി​ല്ലാ ത​ല ഐ​ഇ​സി കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച ആ​ന്‍റി​ജെ​ന്‍ ടെ​സ്റ്റ് ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു.

ഡി​സം​ബ​ര്‍ 14 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന കോ​വി​ഡ് ടെ​സ്റ്റ് ച​ല​ഞ്ചി​ല്‍ ആ​ദ്യ ദി​നം ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തി​യ എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​നെ ച​ല​ഞ്ച് ചെ​യ്തി​രു​ന്നു.

ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത ക​ള​ക്ട​ര്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ലാ​ണ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തി​യ​ത്.ടെ​സ്റ്റ് ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

ടെസ്റ്റ് ചെ​യ്യു​ന്ന ഫോ​ട്ടോ​യോ​ടൊ​പ്പം ഞാ​ന്‍ കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്തു നെ​ഗ​റ്റീ​വാ​ണ് എ​ന്നെ​ഴു​തി #Antigen test challenge at Kasaragod എ​ന്ന ടാ​ഗി​ൽ ക​ള​ക്ട​റു​ടെ ഔദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്‍​പ്പ​യെ ച​ല​ഞ്ച് ചെ​യ്തു.

തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹി​ക-സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ച​ല​ഞ്ച് ഏ​റ്റെ​ടു​ക്കും. കോ​വി​ഡ് ടെ​സ്റ്റ് വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടെ​സ്റ്റ് ച​ല​ഞ്ചി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ച​ല​ഞ്ച് എ​ന്ന ഹാ​ഷ് ടാ​ഗി​ല്‍ വി​വി​ധ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​കാം.

Related posts

Leave a Comment