കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റാനുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.
ഇരയ്ക്കും പ്രോസിക്യൂഷനും വിശ്വാസം ഇല്ലാത്ത കോടതിയില്‍ വിചാരണ നടക്കരുതെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഇരയ്ക്ക് നീതി ലഭിക്കാനാവശ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം വെള്ളിയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. മാത്രമല്ല തിങ്കളാഴ്ച മുതല്‍ വിചാരണ ആരംഭിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.