ഇ​ഷ്ട​പ്പെ​ട്ട വ​നി​ത​ക്ക് വ​നി​താ ലീ​ഗി​ൽ ട്രി​പ്പി​ൾ പ്ര​മോ​ഷ​നെ​ന്ന് സാ​ജി​ത ടീ​ച്ച​ർ; സാ​ജി​ത ടീ​ച്ച​ർ സ​മ്പ​ന്ന ലോ​ബി​യു​ടെ കൈ​ക​ളി​ലെ​ന്ന് അ​ഡ്വ. കെ.എ. ല​ത്തീ​ഫ്

ത​ല​ശേ​രി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​ശേ​രി​യി​ലെ മു​സ്‌​ലിം​ലീ​ഗി​ൽ പൊ​ട്ടി​ത്തെ​റി.

ത​ല​ശേ​രി​യി​ലെ ലീ​ഗി​ൽ പു​രു​ഷ മേ​ധാ​വി​ത്വ​മാ​ണെ​ന്നും ഇ​ഷ്ട​പ്പെ​ട്ട വ​നി​ത​ക​ൾ​ക്ക് വ​നി​താ ലീ​ഗി​ൽ ട്രി​പ്പി​ൾ പ്ര​മോ​ഷ​നാ​ണ് ന​ൽ​കു​ന്ന​തെ​ന്നും വ​നി​ത ലീ​ഗ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്ന പി.​പി. സാ​ജി​ത ടീ​ച്ച​ർ.

എ​ന്നാ​ൽ സാ​ജി​ത ടീ​ച്ച​ർ സ​മ്പ​ന്ന ലോ​ബി​യു​ടെ കൈ​ക​ളി​ലാ​ണെ​ന്നും സ​മ്പ​ന്ന​ന്‍റെ ബ​ന്ധു​വാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന വേ​ള​യി​ൽ ടീ​ച്ച​ർ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​തെ​ന്നും മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ. ല​ത്തീ​ഫ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പു​രു​ഷ മേ​ധാ​വി​ത്വം നി​ല​നി​ൽ​ക്കു​ന്ന ത​ല​ശേ​രി​യി​ൽ വ​നി​താ നേ​താ​ക്ക​ളെ വ​രെ തീ​രു​മാ​നി​ക്കു​ന്ന​ത് പു​രു​ഷ നേ​താ​ക്ക​ളാ​ണ്. ശാ​ഖ, ടൗ​ൺ, മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളി​ലൂ​ടെ​യാ​ണ് നേ​താ​ക്ക​ൾ വ​ള​ർ​ന്നു വ​രു​ന്ന​ത്.

എ​ന്നാ​ൽ ജി​ല്ല​ക്കാ​രി പോ​ലു​മ​ല്ലാ​ത്ത വ​നി​ത​യെ വ​നി​താ നേ​താ​ക്ക​ളോ​ടു പോ​ലും ആ​ലോ​ചി​ക്കാ​തെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്ന് വ​നി​താ ലീ​ഗി​ൽ ട്രി​പ്പി​ൾ പ്ര​മോ​ഷ​നാ​ണ് ന​ൽ​കി​യ​തെ​ന്നും സാ​ജി​ദ ടീ​ച്ച​ർ പ​റ​യു​ന്നു.

ലീ​ഗി​ൽ ആ​രേ​യും വ​ള​രാ​ൻ പു​രു​ഷ നേ​താ​ക്ക​ൾ അ​നു​വ​ദി​ക്കി​ല്ല. താ​ൻ മു​സ്‌​ലിം​ലീ​ഗ് വി​ട്ടി​ട്ടി​ല്ല. ഭാ​ര​വാ​ഹി​ത്വം ഒ​ഴി​യു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. ത​ന്നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​നാ​ണ് ശ്ര​മം.

ത​ല​ശേ​രി ഗ്രീ​ൻ വിം​ഗ്സ് എ​ന്ന സം​ഘ​ട​ന​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ ത​ന്നെ ഓ​ഫീ​സി​ൽ വി​ളി​ച്ചു വ​രു​ത്തി ത​ന്‍റെ ക​യ്യി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ച് വാ​ങ്ങി ഗ്രീ​ൻ വിം​ഗ്സ് ഗ്രൂ​പ്പി​ൽ നി​ന്നും ലെ​ഫ്റ്റ് ചെ​യ്യി​ച്ചു​വെ​ന്നും സാ​ജി​ത ടീ​ച്ച​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ സാ​ജി​ത പ​റ​യു​ന്ന​തെ​ല്ലാം പ​ച്ച​ക്ക​ള്ള​മെ​ന്നും പാ​ല് കൊ​ടു​ത്ത കൈ​ക്ക് തി​രി​ച്ചു​കൊ​ത്തു​ന്ന നി​ല​പാ​ടാ​ണ് സാ​ജി​ത​യു​ടേ​തെ​ന്നും കെ.​എ. ല​ത്തീ​ഫ് പ​റ​ഞ്ഞു.

നേ​ര​ത്തെ ആ​റ് ത​വ​ണ ഇ​വ​രെ മു​സ്‌​ലിം​ലീ​ഗ് സീ​റ്റ് ന​ൽ​കി മ​ത്സ​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ മൂ​ന്ന് വ​ട്ടം ഇ​വ​ർ തോ​റ്റു. മൂ​ന്ന് ത​വ​ണ ജ​യി​ച്ചു. ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ്ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് മാ​റി നി​ൽ​ക്കാ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജ​ന​റ​ൽ സീ​റ്റാ​യ ചേ​റ്റം കു​ന്നി​ൽ ഇ​ത്ത​വ​ണ പു​രു​ഷ സ്ഥാ​നാ​ർ​ത്ഥി മ​ത്സ​രി​ക്ക​ട്ടേ എ​ന്നും വേ​ണ​മെ​ങ്കി​ൽ കു​ഴി​പ്പ​ങ്ങാ​ട്ടോ ടൗ​ൺ ഹാ​ൾ വാ​ർ​ഡി​ലോ സീ​റ്റ് അ​നു​വ​ദി​ക്കാ​മെ​ന്നും അ​റി​യി​ച്ചു.​

ആ​ലോ​ചി​ച്ച് മ​റു​പ​ടി പ​റ​യാ​മെ​ന്ന് പ​റ​ഞ്ഞു പോ​യ ഇ​വ​ർ പി​ന്നീ​ട് ഫോ​ൺ വി​ളി​ച്ചാ​ൽ എ​ടു​ക്കാ​താ​യി . ഇ​തി​ൽ പി​ന്നീ​ട് അ​റി​യി​ച്ച​ത് ചേ​റ്റം കു​ന്നി​ൽ സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വേ​ണ്ട​തി​ല്ല എ​ന്ന് ഭ​ർ​ത്താ​വ് പ​റ​യു​ന്നു​വെ​ന്നാ​ണ്‌ .

അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ക്ക് ഇ​ങ്ങ​നെ പ​റ​യാ​നാ​വി​ല്ല – ‘ഇ​തൊ​ന്നും പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു .

ഇ​തി​നി​ട​യി​ൽ സാ​ജി​ദ ടീ​ച്ച​റു​ടെ പ​ത്രി​ക ത​ട​സ വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ന​ലെ സ്വീ​ക​രി​ച്ചു.​ത​ള്ള​ണ​മെ​ന്ന യു​ഡി​എ​ഫ് അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം വ​ര​ണാ​ധി​കാ​രി ത​ള​ളു​ക​യും ചെ​യ്തു.

Related posts

Leave a Comment