കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.
വാടകവീട്ടിൽ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാഞ്ഞാർ സ്വദേശികളായ ഡെന്നീസ്, ഡോയൽ, ബാബു എന്നിവർചേർന്നാണ് പീഡിപ്പിച്ചത്.
പ്രതികൾ രണ്ടുവർഷം മുൻപ് കുട്ടിയുടെ വീട്ടിലും അയൽവാസിയുടെ കടയിലുമാണ് പീഡിപ്പിച്ചത്.
കാഞ്ഞാർ സിഐ വി.കെ. ശ്രീജേഷിന്റെ നിർദേശാനുസരണം കാഞ്ഞാർ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ കെ.ആർ. ശിവപ്രസാദ്, സജി പി. ജോണ്‍, എഎസ്ഐ സാംകുട്ടി, സിപിഒ ബിജുമോൻ, വിനോദ്, ടോബി എന്നിവർചേർന്ന് എറണാകുളത്തുനിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പ്രതികളെ പോക്സോ കോടതയിൽ ഹാജരാക്കി റിമാൻഡുചെയ്തു.