അഞ്ചു വയസുമാത്രമുള്ള ബാലികയെ ബലാല്‍സംഗത്തിനിരയാക്കിയ അയല്‍വാസിയായ കൗമാരക്കാരനെ അടിച്ചു കൊന്ന് പെണ്‍കുട്ടിയുടെ അച്ഛന്.19കാരനായ യുവാവിന്റെ ജനനേന്ദ്രിയം ഇടിച്ചു തകര്‍ത്ത ശേഷമാണ് കൊലനടത്തിയത്
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അഞ്ചുവയസുകാരിക്ക് ചോക്ലേറ്റ് വാങ്ങി നല്കിയ ശേഷം സമീപത്തുള്ള പൊതുശൗച്യാലയത്തില്‍ കൊണ്ടുപോയി ലൈംഗികമായി അതിക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി ടോയ്ലറ്റില് നിന്ന് കരഞ്ഞ് ഇറങ്ങിവരുന്നത് പ്രതി ലാലു രാജുവിന്റെ അമ്മ കാണുകയായിരുന്നു.
തുടര്‍ന്ന് അമ്മ കുട്ടിയെ പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് രക്തസ്രാവം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കാര്യങ്ങള്‍ മനസിലാക്കിയ അമ്മ രാജുവിനെകൊണ്ട് അമ്മ മാപ്പു പറയിക്കുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് ഇയാളോട് ക്ഷമിക്കാന്‍ തയ്യാറല്ലായിരുന്നു. ഇയാള്‍ രാജുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം തകര്‍ക്കുകയുമായിരുന്നു.
തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേദിവസം മരണത്തിന് കീഴടങ്ങി.
കേസിലെ പ്രതി ശനിയാഴ്ച മരിച്ചെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.