ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
തമിഴ്നാട്- പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് വീശിയടിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്.കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിമീ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.