കണ്ണൂർ: വഴിയോര കച്ചവടക്കാർക്കുനേരെ പോലീസ് ഇൻസ്പെക്ടറുടെ അസഭ്യവർഷം. കണ്ണൂർ ചെറുപുഴയിലാണു സംഭവം. ചെറുപുഴ എസ്ഐ ബിനീഷ് കുമാറാണ് കച്ചവടക്കാരെ തെറിവിളിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കച്ചവടക്കാർക്കു നേരെ ഉദ്യോഗസ്ഥൻ നടത്തുന്ന ആക്രോശവും അസഭ്യവർഷവും നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചവിട്ടിക്കൂട്ടുമെന്നും കൂടുതൽ ഡയലോഗ് അടിക്കണ്ടെന്നും ഇൻസ്പെക്ടർ കച്ചവടക്കാരനോട് പറയുന്നത് ദൃശ്യങ്ങളിൽ കാണാം.
അതേസമയം, അനധികൃതമായി നടത്തിയ കച്ചവടം ഒഴിപ്പിക്കുക മാത്രമാണു ചെയ്തതെന്നും വീഡിയോ എഡിറ്റ് ചെയ്തതാണെന്നും വിശദീകരിച്ച് എസ്ഐ രംഗത്തെത്തി.