ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​ പ​രി​ശോ​ധ​ന; ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് സൂ​ച​ന


കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍​മ​ന്ത്രി വി.​കെ.​ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം ഇ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കും.

റി​പ്പോ​ര്‍​ട്ട് ഡി​എം​ഒ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​ക്കു കൈ​മാ​റും. നാ​ളെ ഇ​ത് പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും വി​ജി​ല​ന്‍​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലും കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ക.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​ദി​വ​സം എ​ട്ടം​ഗ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ദ​ഗ്ധ സം​ഘം ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി​യി​രു​ന്നു.

കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​യ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​റ​സ്റ്റു ചെ​യ്‌​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment