കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും.
നിലവിൽ ഇഡിയുടെ കേസിൽ കാക്കനാട് ജില്ലാ ജയിലിൽ കഴിയുകയാണ് ശിവശങ്കർ. ഇവിടെ എത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുക.
അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അപേക്ഷ കസ്റ്റംസ് കോടതിയിൽ നൽകും. തിങ്കളാഴ്ചയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് എറണാകുളം സെഷൻസ് കോടതി അനുമതി നൽകിയത്.
അതേസമയം, വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിത്തിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും.
ഇരുവരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.