ചാത്തന്നൂർ: നെടുമ്പന ഗ്രാമ പഞ്ചായത്തിലെ പള്ളിമൺ ചരുവിള വീട്ടിന് പകൽ അവധിയാണ്. ഭർത്താവ് സജീവും ഭാര്യ ആരിഫ സജീവും തെരഞ്ഞെടുപ്പു പോരാട്ടത്തിലാണ്.
ഭർത്താവ് സജീവ് 14-ാം വാർഡായ മുട്ടയ്ക്കാവ് നോർത്ത് വാർഡിൽ മത്സരിക്കുമ്പോൾ ഭാര്യ ആരിഫ സജീവ് 13-ാം വാർഡായ കുളപ്പാടം സൗത്ത് വാർഡിലാണ് ജനവിധി തേടുന്നത്. രാവിലെ ഇരുവരും ഒന്നിച്ച് വീട്ടിൽ നിന്നിറങ്ങും.
പിന്നെ രണ്ട് വഴിയ്ക്കായി രണ്ട് വാർഡുകളിലേക്ക് വൈകി .എത്തിയ ശേഷമാണ് വീട് സജീവമാകുന്നത്.കോൺഗ്രസിന്റെ നെടുമ്പന സൗത്ത് മണ്ഡലം പ്രസിഡൻ്റാണ് സജീവ്. മുമ്പ് മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു.
പാർടി മുട്ട ക്ലാസ് നോർത്ത് വാർഡിൽ മത്സരിക്കാൻ നിയോഗിച്ചു. ദൗത്യം ഹൃദയപൂർവ്വം ഏറ്റെടുത്തു.മത്സര രംഗത്തിറങ്ങിയപ്പോഴാണ് വീടിന് മുന്നിലെ റോഡിന് മറുവശമുള്ള കു ളപ്പാടം സൗത്ത് വാർഡിൽ ആരിഫ സജീവ് മത്സരിക്കണമെന്ന പാർട്ടിയുടെ ആവശ്യം .പാർട്ടിയോട് വിധേയത്വമുള്ള കുടുംബം ദൗത്യം ഏറ്റെടുത്തു.
പുലർച്ചേ ഇരുവരും ഒന്നിച്ച് വീട്ടിൽ നിന്നിറങ്ങും. പിന്നീട് രണ്ടു പേരും രണ്ട് വാർഡുകളിലേക്ക്. പാർട്ടി പ്രവർത്തകർക്കൊപ്പം വോട്ട് അഭ്യർഥന. വിജയ സാധ്യത പരിഗണിച്ചാണ് ഇരുവരെയും തൊട്ടടുത്ത വാർഡുകളിൽ സ്ഥാനാർഥികളാക്കിയതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നാസിറുദീൻ ലബ ദീപികയോട് പറഞ്ഞു.
ജനപക്ഷത്തുനിന്നും പ്രവർത്തിക്കാനും പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്താനുമാണ് താനും ഭാര്യയും മത്സരിക്കുന്നതെന്ന് സജീവ് അഭിപ്രായപ്പെട്ടു.
ഇടതു മുന്നണിയുടെയും ബി ജെ പിയുടെയും ശക്തരായ സ്ഥാനാർഥികളോടാണ് ഇരുവരും പയറ്റുന്നത്. വിജയ പ്രതീക്ഷ ഈ വർക്കമുണ്ട്. ഇവർക്കുള്ള ജനസ്വാധീനമാണ് ഇരുവരെയും സ്ഥാനാർഥികളാക്കാൻ പാർട്ടി തീരുമാനിച്ചത്.
ഇവരുടെ മക്കളായ മുഹമ്മദ് ഷാഫിയും ഷഫീക്കും ഇവരെ സഹായിക്കാൻ പോർക്കളത്തിലെത്തുന്നുണ്ട്. ഇരുവരും സ്ഥാനാർഥികളായതോടെ പകൽ വീടിന് അവധിയാണ്.