അമ്പലപ്പുഴ; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാനാർഥികൾക്ക് വീട്ടിലിരിന്നും ജനങ്ങളോട് വോട്ടഭ്യർഥിക്കാം. അതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ് അമ്പലപ്പുഴയിലെ യു.സി.വി എന്റർടെയ്ൻമെന്റ് .
മുപ്പത് സെക്കൻഡ് മുതൽ രണ്ടു മിനിട്ട് വരെ ദൈർഘ്യമുള്ള വിഡിയോ ചിത്രങ്ങളാണ് നിർമിക്കുന്നത്. സ്ഥാനാർഥികളുടെ വികസന കാഴ്ചപ്പാടുകളും മുമ്പുണ്ടാക്കിയിട്ടുള്ള വികസന നേട്ടങ്ങളും തുറന്നുകാട്ടി ജനങ്ങളോട് വോട്ട് അഭ്യർഥിക്കാം.
ഇത് ഫേസ് ബുക്ക് വഴിയും വാട്സ് ആപ്പ് വഴിയും പ്രാദേശിക ചാനൽ വഴിയും ജനങ്ങളിലേക്കെത്തിക്കും. ഉന്നത ഗ്രാഫിക്സ് സപ്പോർട്ടോടെയാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്.
കോവിഡ് ആയതിനാൽ സ്റ്റുഡിയോ ഫ്ലോറിൽ നിന്നു വിട്ട് സ്ഥാനാർഥികൾ നിൽക്കുന്ന സ്ഥലത്തെത്തി വിവരങ്ങൾ ക്യാമറയിൽ പകർത്തും.
ക്രോമാ സക്രീനുകൾ സെറ്റ് ചെയ്താണ് ചിത്രികരണം.
സംസ്ഥാന അവാർഡ് ജേതാവ് ബിനു ദാമോദരന്റെ നേതൃത്വത്തിൽ സയീദ് മുഹമ്മദ്, കെ. രാജേഷ് ,സി.ഹരിദാസ് എന്നിവരാണ് ചിത്രീകരണ മേൽനോട്ടം വഹിക്കുന്നത്.