റോഡിൽ നൃത്തം ചെയ്തു താൻ പണം വാങ്ങിയിട്ടുണ്ടെന്നു ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളും നടിയുമായ സാറ അലിഖാൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാറയുടെ ആ പഴയ അഭിമുഖം വൈറലാവുകയാണ്.
ബാല്യകാലത്ത് തെരുവിൽ നൃത്തം ചെയ്ത് പൈസ വാങ്ങിയതിനെക്കുറിച്ചാണ് താരപുത്രി വെളിപ്പെടുത്തുന്നത്. സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ.
അന്ന് സഹോദരൻ ഇബ്രാഹിം തീരെ ചെറുതായിരുന്നു. അച്ഛനും അമ്മയും ഷോപ്പിങ്ങിനായി പോയതാണ്. ഞാനും അനിയനും പുറത്തായിരുന്നു.
ഞാന്‍ അവിടെനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി. അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്.
ഞാന്‍ അത് വാങ്ങിപ്പിടിച്ചു. പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് ഞാൻ വീണ്ടും റോഡിൽ നൃത്തം തുടരുകയും ചെയ്തു.
അൽപം സമയം കഴിഞ്ഞ് അച്ഛനും അമ്മയും കടയില്‍ നിന്ന് തിരികെ വന്നു. നടന്ന സംഭവങ്ങൾ താൻ അവരോട് പറയുകയും ചെയ്തു.
അന്ന് അമ്മയാണ് ഭിക്ഷ ചോദിക്കുകയാണ് എന്ന് കരുതിയാണ് ആളുകള്‍ എനിക്ക് പണം നല്‍കിയതെന്ന് പറഞ്ഞുതന്നതെന്നും സാറ അഭിമുഖത്തിൽ പറയുന്നു.
അമൃത സിംഗുമായുള്ള വിവാഹ മോചനത്തിന് ശേഷവും അച്ഛൻ സെയ്ഫ് അലിഖാനുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും സഹോദരൻ ഇബ്രാഹിം അലിഖാനുമുള്ളത് പിതാവിന്റെയും കരീനയുടേയും വിവാഹത്തിന് സാറ പങ്കെടുക്കുകയും ചെയ്തിരുന്നു.
അമ്മ തയറാക്കിയ വസ്ത്രങ്ങൾ ധരിച്ചാണ് സാറ അന്ന് വിവാഹത്തിന് എത്തിയത് കൂടാതെ കരീനയുമായും സാറയ്ക്കും സഹോദരനും അടുത്ത ബന്ധമാണുള്ളത്. കരീനയുടെ വീട് സന്ദർശിക്കാനായി ഇരുവരു ഇടയ്ക്കിടെ എത്താറുമുണ്ട്.
ഇപ്പോഴിതാ കരീന രണ്ടാമതും അമ്മയാകാൻ തയാറെടുക്കുകയാണ്. അച്ഛനും കരീനയ്ക്കും ആശംസകൾ നേർന്ന് സാറയും സഹോദരനും എത്തിയിരുന്നു.
ലോക്ക് ഡൗൺ കാലം ഗോവയിലായിരുന്ന താരം ഇപ്പോൾ അമ്മയ്ക്കും സഹോദരനും ഒപ്പം മുംബൈയിലുണ്ട്. വരുൺ ധവാൻ ചിത്രം കൂലിയാണ് താരപുത്രിയുടെ ഏറ്റവും പുതിയ ചിത്രം.
2018 ൽ ആയിരുന്നു കേദർനാഥ് എന്ന ചിത്രത്തിലൂടെ താരപുത്രി സിനിമയിൽ ചുവട് വെച്ചത്. വളരെ പെട്ടെന്ന് തന്നെ മുൻനിരനായികമാരുടെ കൂട്ടത്തിലേയ്ക്ക് സാറയും ഇടം പിടിക്കുകയായിരുന്നു.