പേടി ബിജെപിയെ? കെജ്‌രിവാളിന്റെ ഭാര്യ കേന്ദ്ര സര്‍വീസില്‍ നിന്നു സ്വയം വിരമിച്ചു, ഇനി ഭര്‍ത്താവിന്റെ നിഴലാകും

258C05AE00000578-2948300-image-a-1_1423612517295

 

 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു. 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സുനിത വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. 1993ലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ്(ഐ.ആര്‍.എസ്) ബാച്ച് ഓഫീസര്‍ കൂടിയായ സുനിത ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് െ്രെടബ്യൂണലില്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചുവരവേയാണ് സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം പിരിഞ്ഞത്.

സ്വയം വിരമിക്കാനുള്ള സുനിതയുടെ അപേക്ഷ സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ജൂലൈ പതിനഞ്ചിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. 20 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയതിനാല്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ സുനിതയെ അഴിമതിക്കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായി ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.

Related posts