തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ എല്ലാ ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ച നടപടി പിൻവിച്ചു.
ഇനി രണ്ട്, നാല് ശനിയാഴ്ചകൾ ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.
എല്ലാ ബാങ്കുകളും അതിന്റെ ബ്രാഞ്ചുകൾക്കും അക്കൗണ്ട് ഉടമകൾക്കും വിവരം കൈമാറണമെന്ന് ബാങ്കേഴ്സ് സമിതി ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.