മൂലേടം: കോട്ടയം നഗരസഭ 31-ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി ഷീനാ ബിനുവിന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ.
കഴിഞ്ഞ ദിവസം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചത്. സംഭവത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.
പുള്ളിമാൻകുന്ന് സ്ഥാനാർഥി പി.പി. ചന്ദ്രാംഗദന്റെ മങ്കട്ട റോഡരികിലെയും നെടുങ്ങോം വാർഡ് സ്ഥാനാർഥി എ.പി. മുനീറിന്റെ ഐച്ചേരി ടൗണിൽ തെരഞ്ഞെടുപ്പ്
കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ച പ്രചാരണ ബോർഡും എള്ളിരിഞ്ഞി വാർഡ് സ്ഥാനാർഥി കാഞ്ചന മോഹന്റെ കൂട്ടുംമുഖത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകളുമാണ് നശിപ്പിച്ചത്.
സംഭവത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകി.