ചാ​യ കു​ടി​ക്കാം, ശേഷം…. ചാ​യ​ക്ക​പ്പ് ക​ടി​ച്ചു തി​ന്നാം !! ഇ​രു​പ​തു മി​നു​റ്റു വ​രെ ക​പ്പി​ൽ ചാ​യ ചോ​ർ​ന്നു​പോ​കാ​തെ ഇ​രി​ക്കും; അത് കഴിഞ്ഞാല്‍….

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ന​ടു​വി​ലാ​ൽ ജം​ഗ്ഷ​നു സ​മീ​പം എ.​ആ​ർ.​മേ​നോ​ൻ റോ​ഡി​ലു​ള്ള രാ​ധാ​കൃ​ഷ്ണ ബേ​ക്ക​റി​യി​ൽ നി​ന്ന് ചാ​യ കു​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ ചാ​യ​ക്ക​പ്പ് വ​ലി​ച്ചെ​റി​യേ​ണ്ട..​ ചാ​യ കു​ടി​ച്ച ശേ​ഷം ധൈ​ര്യ​മാ​യി ചാ​യ​ക്ക​പ്പ് ക​ടി​ച്ചു തി​ന്നാം…

ചാ​യ​ക്ക​പ്പ് തി​ന്നു​ക​യോ എ​ന്ന് സം​ശ​യി​ച്ച് ത​ല പു​ക​യ്ക്കേ​ണ്ട..​ തി​ന്നാ​ൻ പ​റ്റു​ന്ന ചാ​യ​ക്ക​പ്പി​ൽ ഇ​വി​ടെ ചാ​യ കി​ട്ടും. ബി​സ്ക​റ്റ് ചാ​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ചാ​യ കൊ​ടു​ക്കു​ന്ന​ത് ബി​സ്ക​റ്റു​കൊ​ണ്ടു​ള്ള ക​പ്പി​ലാ​ണ്. ചാ​യ കു​ടി​ച്ച ശേ​ഷം ബി​സ്ക​റ്റ് ക​പ്പ് ക​ടി​ച്ചു തി​ന്നാം.

ഹൈ​ദ്രാ​ബാ​ദി​ൽ നി​ന്നാ​ണ് ബി​സ്ക​റ്റ് ക​പ്പ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് രാ​ധാ​കൃ​ഷ്ണ സ്വീ​റ്റ്സ് ആ​ൻ​ഡ് ക​റി പോ​യ​ന്‍റ് ഉ​ട​മ പ്ര​ശാ​ന്ത് മേ​നോ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ പ​ല പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ബി​സ്ക​റ്റ് ചാ​യ വി​പ​ണി​യി​ലു​ണ്ട്.

ഇ​രു​പ​ത് രൂ​പ​യാ​ണ് ചാ​യ​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ സാ​ധാ​ര​ണ രു​ചി​യി​ലു​ള്ള ബി​സ്ക​റ്റ് ക​പ്പു​ക​ളാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ വാ​നി​ല, ചോ​ക്ലേ​റ്റ് ഫ്ളേ​വ​റു​ക​ളി​ലു​ള്ള ക​പ്പു​ക​ൾ എ​ത്തും.

ഇ​രു​പ​തു മി​നു​റ്റു വ​രെ ക​പ്പി​ൽ ചാ​യ ചോ​ർ​ന്നു​പോ​കാ​തെ ഇ​രി​ക്കും.
പ​രി​സ്ഥി​തി​ക്ക് ദോ​ഷം വ​രു​ത്തു​ന്ന പ്ലാ​സ്റ്റി​ക്-​ക​ട​ലാ​സ് ക​പ്പു​ക​ൾ​ക്ക് പ​ക​രം തി​ക​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ഇ​ത്ത​രം ബി​സ്ക​റ്റ് ക​പ്പു​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന സ​ന്ദേ​ശ​വും ഇ​വ​ർ ന​ൽ​കു​ന്നു.

ഈ ​ക​പ്പു​ക​ൾ മ​ണ്ണി​ൽ വ​ലി​ച്ചെ​റി​ഞ്ഞാ​ൽ പോ​ലും അ​വ പെ​ട്ട​ന്ന് ന​ശി​ച്ചു​പോ​കു​മെ​ന്ന​തി​നാ​ൽ പ്ര​കൃ​തി​ക്ക് യാ​തൊ​രു ദോ​ഷ​വും ഉ​ണ്ടാ​ക്കു​ന്നി​ല്ല.

ചാ​യ കു​ടി​ച്ച് ചാ​യ​ക്ക​പ്പ് തി​ന്നു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ൾ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​ർ ബി​സ്ക​റ്റ് ചാ​യ തേ​ടി ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.

ഒ​രു പു​തു​മ​യെ​ന്ന നി​ല​യ്ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബി​സ്ക​റ്റ് ചാ​യ വി​ൽ​പ​ന തു​ട​ങ്ങി​യ​തെ​ന്നും ആ​ദ്യ ദി​വ​സം ത​ന്നെ ന​ല്ല ക​ച്ച​വ​ട​മാ​ണെ​ന്നും ഉ​ട​മ പ​റ​ഞ്ഞു.

Related posts

Leave a Comment