കൊച്ചി: സോളാർ പീഡനക്കേസിൽ പരാതിക്കാരി വ്യാഴാഴ്ച രഹസ്യമൊഴി നൽകില്ല. ദേശീയ പണിമുടക്കായതിനാൽ എത്താനാവില്ലെന്ന് പരാതിക്കാരി അന്വേഷണസംഘത്തെ അറിയിച്ചു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ രാവിലെ 11ന് ഹാജരാകാനായിരുന്നു പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. മുൻമന്ത്രി എ.പി അനിൽകുമാറിനെതിരായ കേസിലാണ് രഹസ്യമൊഴി എടുക്കുന്നത്.
കൊച്ചിയിലെ ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് ഇവിടെയെത്തിയ പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.