ശ്രീ​ശാ​ന്ത് വീ​ണ്ടും ക​ളി​ക്ക​ള​ത്തി​ലേ​ക്ക്; തിരിച്ചുവരവ് പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ; കെ​സി​എ ടൈ​ഗേ​ഴ്സ് ടീ​മി​നാ​യി പ​ന്തെ​റി​യും

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഇ​ന്ത്യ​ൻ താ​രം എ​സ്. ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ​സി​എ) അ​ടു​ത്ത മാ​സം ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​യാ​യി​രി​ക്കും ശ്രീ​യു​ടെ തി​രി​ച്ചു​വ​ര​വ്.

മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 17 മു​ത​ൽ ആ​ല​പ്പു​ഴ​യി​ലാ​ണ് ന​ട​ക്കു​ക എ​ന്ന് കെ​സി​എ അ​റി​യി​ച്ചു.ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റു ടീ​മു​ക​ളാ​ണ് ക​ളി​ക്കു​ന്ന​ത്. കെ​സി​എ ടൈ​ഗേ​ഴ്സ് ടീ​മി​ന് വേ​ണ്ടി​യാ​ണ് ശ്രീ​ശാ​ന്ത് ക​ളി​ക്കു​ന്ന​ത്.

ഏ​ഴ് വ​ർ​ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷ​മാ​ണ് ശ്രീ​ശാ​ന്ത് തി​രി​ച്ചു​വ​രു​ന്ന​ത് എ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. മ​ത്സ​രം ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യ​താ​യി കെ​സി​എ വ്യ​ക്ത​മാ​ക്കി.

വാ​തു​വ​യ്പ് കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീ​ക്കാ​ന്‍ ബി​സി​സി​ഐ ത​യാ​റാ​യി​രു​ന്നി​ല്ല. 2018ല്‍ ​കേ​ര​ള ഹൈ​ക്കോ​ട​തി താ​ര​ത്തി​ന്‍റെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഒ​ഴി​വാ​ക്കി.

തു​ട​ര്‍​ന്ന് 2019ല്‍ ​സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ബി​സി​സി​ഐ ഓം​ബു​ഡ്സ്മാ​ന്‍ വി​ല​ക്ക് ഏ​ഴു വ​ര്‍​ഷ​മാ​യി കു​റ​ച്ചു.ഫി​റ്റ്നെ​സ് തെ​ളി​യി​ക്കു​ന്ന​തി​നൊ​പ്പം പ്ര​സി​ഡ​ന്‍റ്സ് ലീ​ഗി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​വും ന​ട​ത്തി​യാ​ല്‍ ശ്രീ​ശാ​ന്തി​നു കേ​ര​ള ര​ഞ്ജി ടീ​മി​ലേ​ക്കു വ​ഴി​തു​റ​ക്കും.

Related posts

Leave a Comment