കണ്ണൂർ: എംഎൽഎയുടെ അനിയൻ വിമത സ്ഥാനാർഥിയായി മത്സരിക്കുന്നു. പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ സഹോദരൻ ഷാന്റി ജോസഫാണ് ഇരിക്കൂർ ബ്ലോക്കിലെ വട്ട്യാംതോട് ഡിവിഷനിൽ യുഡിഎഫ് വിമതനായി മത്സരിക്കുന്നത്.
ഇവിടെ എ ഗ്രൂപ്പ് നേതാവും കെപിസിസി അംഗവുമായ ചാക്കോ പാലക്കലോടിയാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. മുൻ മണ്ഡലം പ്രസിഡന്റും സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരനുമാണ് ഷാന്റി ജോസഫ്.
കണ്ണൂർ കോർപറേഷനിൽ ആലീങ്കൽ ഡിവിഷനിൽ കെ. സുധാകരൻ എംപിയുടെ മരുമകൻ കെ. നിശാന്ത് വിമതനായി മത്സരിക്കുന്നുണ്ട്.
ഡപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷാണ് ഇവിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി.
പത്രിക പിൻവലിക്കാൻ വൈകിപ്പോയെന്നും നിശാന്ത് ഔദ്യോഗിക സ്ഥാനാർഥിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഡിസിസി പറയുന്നു. കെ. സുധാകരന്റെ വീട് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ആലീങ്കൽ.