മുംബൈ: കൈക്കൂലിയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്. ആഗോള ഏജൻസിയായ ട്രാൻസ്പേരൻസി ഇന്റർനാഷണൽ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഏജൻസിയുടെ ആഗോള അഴിമതി ബാരോമീറ്റർ പ്രാകാരം 39 ശതമാനമാണു രാജ്യത്തെ കൈക്കൂലി നിരക്ക്.
37 ശതമാനവുമായി കംബോഡിയ ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യ(30 ശതമാനം).
ജപ്പാനിലും മാലദ്വീപിലുമാണ് ഏറ്റവും കുറവ് കൈക്കൂലി; രണ്ടു ശതമാനം. സർക്കാർ നടപടിക്രമങ്ങളിലെ വേഗക്കുറവ്, സങ്കീർണത, കൃത്യവും വ്യക്തവുമല്ലാത്ത ചട്ടങ്ങൾ,അനാവശ്യമായ നടപടിക്രമങ്ങൾ തുടങ്ങിയവയാണ് കാര്യസാധ്യത്തിന് കൈക്കൂലി നൽകാൻ ആളുകളെ നിർബന്ധിതരാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.