ലക്നോ: ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ കടിച്ച് വലിച്ച് തെരുവ് നായ. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏറെ ഞെട്ടലുണ്ടാക്കിയ സംഭവം നടന്നത്.
വ്യാഴാഴ്ചയുണ്ടായ റോഡപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രി വരാന്തയില്‍ സ്ട്രെക്ചറിലാണ് കിടത്തിയിരുന്നത്.
വെള്ളപുതപ്പിച്ച് കിടത്തിയിരുന്ന മൃതശരീരത്തില്‍ നായ നക്കുന്നതിന്റെയും കടിച്ച് വലിക്കുന്നതിന്റെയും 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നത്.
ആശുപത്രി നടപടികള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും പ്രാദേശിക അധികൃതരോട് പരാതിപ്പെട്ടിട്ട് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, സംഭവത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി.