ബൈ​ഡ​ന്‍റെ വി​ജ​യം പ്ര​ഖ്യാ​പി​ച്ചാ​ൽ വൈ​റ്റ്ഹൗ​സ് വിടും! അ​ധി​കാ​രം കൈ​മാ​റി​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്മേ​ലു​ള്ള നി​യ​മ​പോ​രാ​ട്ടം തുടരും…

വാ​ഷിം​ഗ്ട​ൺ: ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ താ​ൻ വൈ​റ്റ്ഹൗ​സ് വി​ടു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

എ​ന്നാ​ൽ‌ അ​ധി​കാ​രം കൈ​മാ​റി​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്മേ​ലു​ള്ള നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

താ​ങ്ക്സ്ഗി​വിം​ഗ് ഡേ​യു​ടെ ഭാ​ഗ​മാ​യു​ള്ള സ​ന്ദേ​ശ​ത്തി​നു ശേ​ഷം വൈ​റ്റ് ഹൗ​സി​ലാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. കോ​വി​ഡ് വാ​ക്സി​ൻ അ​ടു​ത്ത ആ​ഴ്ച​യോ അ​തി​ന​ടു​ത്ത ആ​ഴ്ച​യോ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​വി​ഡ് മു​ൻ​നി​ര​പോ​രാ​ളി​ക​ൾക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർക്കും പ്രാ​യ​മാ​യ​വ​ർ​ക്കു​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ കാര്യത്തിൽ ആ​ദ്യം പ​രി​ഗ​ണനയെന്നും ട്രം​പ് പ​റ​ഞ്ഞു.

ബൈ​ഡ​ൻ മി​ഷി​ഗ​ൻ സം​സ്ഥാ​ന​ത്തു വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ട്രം​പി​ന്‍റെ മ​നം​മാ​റി​യ​ത്. ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റാ​ൻ നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ താ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​തി​നി​ടെ, ഫ​ല​ത്തെ​ചോ​ദ്യം ചെ​യ്തു ട്രം​പ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ട​തി​ക​ളും ത​ള്ളി.

അ​ധി​കാ​ര​കൈ​മാ​റ്റ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ട്രം​പ് ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ച​താ​യി ജ​ന​റ​ൽ സ​ർ​വീ​സ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ജി​എ​സ്എ) അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​മി​ലി മ ​ർ​ഫി തി​ങ്ക​ളാ​ഴ്ച ബൈ​ഡ​നെ ക​ത്തി​ലൂ​ടെ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി സ​മ്മ​തി​ച്ച​താ​യി ട്രം​പ് ഭ​ര​ണ​കൂ​ടം ആ​ദ്യ​മാ​യി ന​ട​ത്തി​യ വെ​ളി​പ്പെ ടു​ത്ത​ലാ​ണി​ത്.

രാ​ജ്യ​താ​ത്പ​ര്യ​ത്തെ​പ്ര​തി അ​ധി​കാ​ര​കൈ​മാ​റ്റ​ത്തി​നു ട്രം​പ് ത​യാ​റാ​കു​മെ​ന്ന് മ​ർ​ഫി പി​ന്നീ​ട് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

Related posts

Leave a Comment